നരഭോജി കടുവയുടെ മുഖത്തെ മുറിവിന് 8 സെന്‍റി മീറ്റർ ആഴം; ശസ്ത്രക്രിയ വ്യാഴാഴ്ച

തൃശൂർ: വ​യ​നാ​ട് വാ​കേ​രി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ ന​ര​ഭോ​ജി ക​ടു​വ​യു​ടെ മു​ഖ​ത്തെ മു​റി​വി​ന് 8 സെ​ന്‍റി​മീ​റ്റ​റോ​ളം ആ​ഴ​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ൽ. വ്യാ​ഴാ​ഴ്ച ക​ടു​വ​യു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തും. തൃ​ശൂ​രി​ലെ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലാ​ണ് ക​ടു​വ ഇ​പ്പോ​ഴു​ള്ള​ത്. വ​ന​ത്തി​നു​ള്ളി​ൽ ക​ടു​വ​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​കാം മാ​ര​ക​മാ​യ മു​റി​വു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

13 വ​യ​സാ​ണ് ക​ടു​വ​യ്ക്ക്. 40 മു​ത​ൽ 60 ദി​വ​സം വ​രെ ക​ടു​വ​യെ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ ക്വാ​റ​ന്‍റൈ​നി​ൽ നി​ർ​ത്തും. നി​ല​വി​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലു​ള്ള ക​ടു​വ​ക്ക് ആ​റ് കി​ലോ ബീ​ഫ​ട​ക്കം ഭ​ക്ഷ​ണം ന​ൽ​കും.

പ​രി​ക്കി​നെ തു​ട​ർ​ന്ന് ക​ടു​വ​യ്ക്ക് ശാ​രീ​രി​ക അ​വ​ശ​ത​യും വേ​ദ​ന​യും ഉ​ണ്ടെ​ന്ന് വെ​റ്റി​ന​റി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. മു​റി​വി​ൽ നി​ന്ന് ചോ​ര ഒ​ലി​ക്കു​ന്ന​തും അ​ണു​ബാ​ധ പി​ടി​പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​വു​മാ​ണ് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ.

വ്യാ​ഴാ​ഴ്ച ക​ടു​വ​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി ക​ടു​വ​യെ മ​യ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ചീ​ഫ് വൈ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ന​ൽ​കി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ക.

വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ഡോ​ക​ട​ർ ശ്യാം ​കെ വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ന്‍റെ​ പ്ര​ത്യേ​ക​സം​ഘം ക​ടു​വ​യ്ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കും. മു​റി​വ് പ​രി​ശോ​ധി​ച്ച ശേ​ഷം തു​ന്നി​ക്കെ​ട്ടി അ​ണു​ബാ​ധ ഏ​ൽ​ക്കാ​ത്ത ത​ര​ത്തി​ൽ പ​രി​ച​ര​ണം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment