ഈ സർക്കാർ പൗരന്മാരിൽനിന്ന് ആവശ്യപ്പെട്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടു പറയട്ടെ, ബഹു. വിദ്യാഭ്യാസമന്ത്രി ഏതു രാഷ്ട്രീയത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമാകട്ടെ; നുണ പറയരുത്. ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന അങ്ങയുടെ പ്രസ്താവന നുണയും അവഹേളനവുമാണ്. സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടുള്ള ഈ പ്രസ്താവന, നീതിക്കു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടത്തുന്ന അഭ്യാസംപോലെയാണ് തോന്നുന്നത്. ദയവായി, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തിൽ നിയമവിരുദ്ധരായി ചിത്രീകരിക്കരുത്. എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന്, എൻഎസ്എസ് മാനേജ്മെന്റിനു…
Read MoreTag: rd-editorial
ആർത്തനാദമാകുന്ന ആർപ്പുവിളികൾ
തകർന്നുവീണ സിസ്റ്റത്തിൽ ശ്വാസംമുട്ടി 40 പേർകൂടി മരിച്ചു. ശനിയാഴ്ച തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം) കരൂരിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരും കാഴ്ചക്കാരുമാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്. രാഷ്ട്രീയത്തിലും മതത്തിലും ആശ്വാസം തേടി തിങ്ങിക്കൂടുന്ന മനുഷ്യർ തിരക്കിൽ ശ്വാസംമുട്ടി മരിക്കുന്നത് ആദ്യമല്ല; അവസാനത്തേതുമായിരിക്കില്ല. കാരണം, ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോഴും സർക്കാരുകൾ ഒരു മുൻകരുതലും സ്വീകരിക്കുന്നില്ല. ഒരിറ്റു വെള്ളത്തിനും ഒടുവിലൊരു ശ്വാസത്തിനുമായുള്ള മനുഷ്യരുടെ പിടച്ചിൽ നിഷ്ക്രിയ ഭരണകൂടങ്ങളെയും അതിന്റെ ഉത്പന്നമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും നോവിക്കുന്നില്ല. രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു. നാമക്കലിലെ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി ഏഴോടെയാണ് ടിവികെ പ്രസിഡന്റ് വിജയ് കരൂരിലെത്തിയത്. കരൂർ വേലുച്ചാമിപുരത്ത് ഉച്ചയ്ക്കു നടക്കേണ്ടിയിരുന്ന റാലി വൈകിയതോടെ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയവരുമായി ആൾക്കൂട്ടം…
Read Moreസ്ഥലമേതായാലും എയിംസ് വന്നാൽ മതി
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം. അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്. അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ…
Read Moreലഡാക്കിലെ തീയണയ്ക്കണം
കാഷ്മീരിലെ മഞ്ഞുമലകൾക്കു കീഴിലെ അഗ്നിപർവതങ്ങൾ അണഞ്ഞിട്ടില്ല. ലഡാക്കിലെ യുവാക്കളുടെ കണ്ണുകളിലൂടെ അതു പുകയുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാർ പരിഗണനയുടെയും അംഗീകാരത്തിന്റെയും ലേപനങ്ങളുമായി അവിടെയെത്തണം. കേന്ദ്രഭരണപ്രദേശമെന്ന പദവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്നവരാണ് ഇപ്പോൾ സംസ്ഥാനപദവി ആവശ്യപ്പെട്ടു സമരത്തിനിറങ്ങിയിരിക്കുന്നത്. ലഡാക്കിലെ നിരാഹാര സമരങ്ങൾ തെരുവുയുദ്ധങ്ങളായി മാറിയതിന്റെ നാൾവഴി പരിശോധിക്കേണ്ടതാണ്. അതിവേഗ മാറ്റങ്ങളുടെ ഡിജിറ്റൽ തലമുറ, കെടുകാര്യസ്ഥതയുടെ ഇഴയുന്ന രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയാണ്. അക്രമാസക്തമല്ലെങ്കിൽ ജെൻ-സി സമരങ്ങളെ രോഗമായല്ല, വൃദ്ധരാഷ്ട്രീയത്തിനുള്ള മരുന്നായി കണ്ടാൽ മതി. ലഡാക്കിനു പൂർണ സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം പത്തു മുതൽ 15 നേതാക്കൾ 35 ദിവസത്തെ നിരാഹാരസമരം നടത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് സമരക്കാരെ ചൊവ്വാഴ്ച ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ലഡാക്ക് അപ്പെക്സ് ബോഡി (എൽഎബി) എന്ന സംഘടനയുടെ യൂത്ത് വിംഗ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ലഡാക്കിലെ പ്രധാന സമുദായങ്ങളായ…
Read Moreപലസ്തീനികളെല്ലാം ഹമാസ് ഭീകരരല്ല
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പരിഹാരമായി ഏതാണ്ട് ലോകം മുഴുവൻ അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നത് ബെഞ്ചമിൻ നെതന്യാഹുവിനല്ലാതെ ഇസ്രയേൽ എന്ന ജനാധിപത്യ രാഷ്ട്രത്തിന് ഗുണകരമാകില്ല. ഹമാസ് ഭീകരർ മാത്രമേ ഗാസയിലുള്ളൂ എന്ന മട്ടിലുള്ള ആക്രമണങ്ങൾക്കെതിരേ കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നുകഴിഞ്ഞു. ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയവരെ മാത്രമല്ല, കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഗാസ നിവാസികളെയും ബന്ദികളാക്കി ഹമാസ് നടത്തുന്ന ഭീകരാക്രമണത്തിന് തിരശീല വീഴ്ത്തേണ്ടതു തന്നെയാണ്. പക്ഷേ, ജനാധിപത്യ രാജ്യങ്ങളെയും മാർപാപ്പ ഉൾപ്പെടെയുള്ള മതനേതാക്കളെയുമൊക്കെ അവഗണിച്ച് ജോർദാൻ നദിക്കു പടിഞ്ഞാറ് പലസ്തീൻ എന്ന രാഷ്ട്രം ഇനിയില്ല എന്ന നെതന്യാഹുവിന്റെ മറുപടി ജനാധിപത്യ ലോകക്രമത്തോടുള്ള നിന്ദയും വെല്ലുവിളിയുമാണ്. ഇസ്രയേലിന്റെ യുദ്ധം ഹമാസിന്റെ വേരറക്കുകയുമില്ല. കാരണം, അതിന്റെ തായ്വേരുകൾ ഗാസയിലല്ല, തീവ്രവാദ മനസുകളിലും വിവിധ ഇസ്ലാമിക രാജ്യങ്ങളുടെ പണത്തിലും മണ്ണിലുമാണ്. ലോകസമാധാനത്തിന്റെ മുഖ്യതടസങ്ങളിലൊന്ന് ഇസ്ലാമിക തീവ്രവാദമാണ്. പക്ഷേ, തീവ്രവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ അവർ…
Read Moreജിഎസ്ടി ലാഭത്തിൽ വളർച്ചയൊതുക്കരുത്
എൻഡിഎ ഭരണത്തിലെ ഏറ്റവും വലിയ സാന്പത്തികാശ്വാസം നടപ്പിലായി. ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാനാകാതിരുന്ന കേന്ദ്രത്തിന് സാധാരണക്കാരെയും പരിഗണിച്ചെന്നു പറയാനാകുന്ന അവസരം ജിഎസ്ടി ഇളവിലൂടെ കൈവന്നിരിക്കുന്നു. ആദായനികുതിയിളവിന്റെ പരിധി വർധിപ്പിച്ചതിനു ശേഷമുള്ള മികച്ച ചുവടുവയ്പ് ജനങ്ങൾക്ക് ആശ്വാസമായി. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുറയ്ക്കുകയും ഈ സർക്കാർ പിൻവലിച്ച പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുകയും ചെയ്താൽ ജനങ്ങളെ സാന്പത്തികമായി ശക്തീകരിക്കുന്ന നടപടി ദ്രുതഗതിയിലാകും. ഇവയ്ക്കൊപ്പം വർഗീയതയും തീവ്രവാദവും അവയുടെ ഉപോത്പന്നങ്ങളായ ആൾക്കൂട്ട ഭരണങ്ങളും വിദ്വേഷപ്രചാരണങ്ങളും അക്രമങ്ങളുമൊക്കെ ഒഴിവാക്കാനായാൽ നമ്മുടെ കരുത്തിനെ വെല്ലുവിളിക്കാൻ ഒരു വിദേശശക്തിക്കും കഴിയില്ല.പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സാന്പത്തിക വളർച്ച, ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്, ആഗോള താരിഫ് യുദ്ധം, വരാനിരിക്കുന്ന പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ ജിഎസ്ടി ഇളവുകൾക്കു കാരണമായിട്ടുണ്ട്; അതൊരു ന്യൂനതയല്ലെങ്കിലും. അഞ്ച്, 12,18, 28 ശതമാനം എന്നീ നികുതി നിരക്കുകൾ…
Read Moreലാലിനു കണ്ഠാഭരണമീ ഫാൽക്കെയും
അടുത്തയിടെ, ഒരു സ്വർണക്കടയുടെ പരസ്യത്തിനുവേണ്ടി കണ്ഠാഭരണവും അണിഞ്ഞ് സ്ത്രൈണഭാവത്തോടെ നിൽക്കുന്ന മോഹൽലാൽ ആരെയും കൊതിപ്പിക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അംഗീകാരങ്ങളുടെ ആടയാഭരണങ്ങളെല്ലാം അണിഞ്ഞുകഴിഞ്ഞ ലാൽ ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും കണ്ഠാഭരണമാക്കിയിരിക്കുന്നു. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കാണ് 2023ലെ ഫാൽക്കെ അവാർഡ്. പ്രിയപ്പെട്ട ലാൽ, താങ്കൾ അഭിനയരംഗത്തെ തന്പുരാനായി, ഒടിയനായി, പുലിമുരുകനായി… മലയാളസിനിമയുടെ സ്പിരിറ്റായി… മലയാളിയുടെ ലാലേട്ടനായി തുടരൂയെന്ന് ആശംസിക്കുന്നു, ഹൃദയപൂർവം! സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുശേഷം ഫാൽക്കെ അവാർഡ് ഒരിക്കൽകൂടി മോഹൻലാലിലൂടെ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചു ദേശീയ ചലച്ചിത്ര അവാർഡുകൾ, 2001ൽ പത്മശ്രീ, 2019ൽ പത്മഭൂഷൻ ബഹുമതികൾ എന്നിവയ്ക്കു പിന്നാലെയാണ് ഫാൽക്കെ കിരീടധാരണം. 1960 മേയ് 21നായിരുന്നു ലാലിന്റെ ജനനം. 1978ൽ 18-ാത്തെ വയസിൽ സിനിമയിലെ ജനനം. അക്കൊല്ലം, കൊല്ലത്തെ കൃഷ്ണ തിയറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച്…
Read Moreപോക്സോ ഇരകളെ വീണ്ടും പീഡിപ്പിക്കരുത്
ലൈംഗികാതിക്രമങ്ങളിൽ ഏറ്റവും ക്രൂരമാണ് കുട്ടിക്കൾക്കെതിരേയുള്ളത്. എത്രയും വേഗം കേസുകൾ പൂർത്തിയാക്കി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും നീതി ലഭ്യമാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. കള്ളക്കേസിൽ കുടുക്കപ്പെട്ട നിരപരാധികളുടെ മോചനവും തുല്യപ്രാധാന്യമുള്ളതാണ്. എന്നാൽ, ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നെന്ന വാർത്ത അസ്വസ്ഥജനകമാണ്. ഈ കെടുകാര്യസ്ഥത, പോക്സോ കേസുകളിലെ മാത്രമല്ല, അവയുടെ ദുരുപയോഗത്തിന്റെ ഇരകൾക്കും നീതി വൈകിക്കുന്ന തുടർപീഡനമാണ്. ആഭ്യന്തരവകുപ്പില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്. കൂടുതലും ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലാണ്. 1,370 കേസുകൾ. 704 കേസുകളുമായി എറണാകുളവും 642 കേസുകളുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്. ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തരവകുപ്പ്…
Read Moreകമ്മീഷനു മറുപടിയില്ലെങ്കിൽ സർക്കാർ പ്രതികരിക്കണം
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെയും ആവർത്തിച്ച വോട്ടുമോഷണ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു മറുപടിയില്ലെങ്കിൽ കേന്ദ്രസർക്കാർ വായ തുറക്കണം. പ്രതിപക്ഷത്തിന്റെയോ ചീഫ് ജസ്റ്റീസിന്റെയോ ഇടപെടലില്ലാതെ സർക്കാർ ഏകപക്ഷീയമായി നിയോഗിച്ച കമ്മീഷനാണിത്. കമ്മീഷന്റെ നിലപാടിനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ഈ സർക്കാർ അധികാരത്തിലെത്തില്ലായിരുന്നോ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത്. രാഹുലിന്റെ ഇന്നലത്തെ ആരോപണത്തിന്, ആർക്കും ആരെയും ഓൺലൈനായി വോട്ടർപട്ടികയിൽനിന്നു നീക്കാനാവില്ലെന്ന സമാധാനിപ്പിക്കലല്ല, അന്വേഷണസംഘത്തിനു രേഖകൾ കൊടുക്കുകയാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയ്യേണ്ടത്. വോട്ടുതട്ടിപ്പിൽ രണ്ടാമത്തെ വാർത്താസമ്മേളനമാണ് ഇന്നലെ രാഹുൽ ഗാന്ധി ന്യൂഡൽഹിയിൽ നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നൂറു ശതമാനം തെളിവുകൾ മുന്നിൽ വച്ചിട്ടും കമ്മീഷൻ ഉറങ്ങുകയാണ്. കോൺഗ്രസിനു കൂടുതൽ വോട്ടുള്ള ബൂത്തുകളിൽ കൂട്ടമായി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ,…
Read Moreനന്മയുടെ പ്രഭചൊരിയുന്ന സ്നേഹവീടുകൾ
മാത്യു ഡെസ്മണ്ട് എന്ന സോഷ്യോളജി പ്രഫസർ ആഴത്തിൽ പഠിച്ചെഴുതിയ ‘എവിക്റ്റഡ്: പോവർട്ടി ആൻഡ് പ്രോഫിറ്റ് ഇൻ ദ അമേരിക്കൻ സിറ്റി’ (Evicted: Poverty and Profit in the American City) എന്നൊരു പുസ്തകമുണ്ട്. 2008ലെ സാമ്പത്തികമാന്ദ്യത്തിനുശേഷം അദ്ദേഹം അമേരിക്കയിൽ മിൽവാക്കിയിലെ സാധാരണക്കാരായ എട്ട് കുടുംബങ്ങളുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചെഴുതിയ പുസ്തകം. പാർപ്പിടപ്രശ്നങ്ങളും കുടിയൊഴിപ്പിക്കലുകളും അതുണ്ടാക്കുന്ന സാമ്പത്തികവും മാനസികവുമായ പ്രത്യാഘാതങ്ങളുമാണ് ഈ പുസ്തകത്തിന്റെ വിഷയം. ഏറെ ചർച്ചകൾക്കു വഴിയൊരുക്കിയ ഈ പുസ്തകത്തിന് 2017ൽ പുലിറ്റ്സർ പ്രൈസ് ലഭിച്ചു. അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിലെ കഥയാണെങ്കിലും ലോകത്തിലെ ഏതിടത്തെയും സാമൂഹിക പ്രശ്നങ്ങളുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കും. രാജ്യങ്ങളുടെ വികസനനിലവാരമനുസരിച്ച് അനുഭവങ്ങളുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകുമെങ്കിലും ലോകത്തിന്റെ ഏതു കോണിലായാലും മനുഷ്യഭാവങ്ങൾ ഒന്നുതന്നെ. യുദ്ധം, വംശഹത്യ, പരസ്പരവിദ്വേഷം, സ്വേച്ഛാധിപത്യം, എതിരാളികളെ ഇല്ലായ്മ ചെയ്യൽ, വ്യാപാര-നയതന്ത്ര കെണികൾ അങ്ങനെ നിരവധി സങ്കീർണതകളിലൂടെ ലോകം…
Read More