എല്ലാംകൊണ്ടും തികഞ്ഞവരെ മാത്രം ഉൾപ്പെടുത്തി രാഷ്ട്രീയമടക്കം ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. പക്ഷേ, നേതൃസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെയെങ്കിലും കുറ്റകൃത്യ പശ്ചാത്തലങ്ങൾ അന്വേഷിക്കണം; പ്രത്യേകിച്ച് സ്ത്രീവിഷയങ്ങളിൽ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നത് മറ്റു രാഷ്ട്രീയപാർട്ടികൾക്കും മാതൃകയാണ്. പക്ഷേ, ഇപ്പോൾ ആരോപിക്കപ്പെടുന്ന സ്വഭാവദൂഷ്യങ്ങൾ, അദ്ദേഹം ഉന്നതസ്ഥാനങ്ങളിലെത്തുവോളം മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആരും അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യമുണ്ട്. അതായത്, കുറ്റവാളികളെ സംരക്ഷിക്കില്ല എന്ന നീതീകരണ രാഷ്ട്രീയത്തിൽനിന്ന്, അറിഞ്ഞുകൊണ്ട് കുറ്റവാളികളെ വളർത്തില്ല എന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് പാർട്ടികൾ വളരേണ്ടിയിരിക്കുന്നു. ഈ നിലപാട് മത-സമുദായ-സാംസ്കാരിക സംഘടനകൾക്കുൾപ്പെടെ ബൃഹത്തായ സംവിധാനങ്ങൾക്കൊക്കെ ബാധകമാണ്. കോടതി വിധിക്കുവോളം രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നതാണ് യാഥാർഥ്യം. പക്ഷേ, അന്തിമവിധി വരുന്നതിനു മുന്‍പ് അതു സൃഷ്ടിക്കുന്ന രാഷ്ട്രീയ വേലിയേറ്റങ്ങളിലൂടെ, ഈ സംസ്ഥാനം ചർച്ച ചെയ്യേണ്ട ഗൗരവമുള്ള പല വിഷയങ്ങളെയും കടലെടുക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകാലത്ത്. മാത്രമല്ല, അഴിമതിക്കാരും സ്ത്രീപീഡകരും…
Read MoreTag: rd-editorial
കേരളത്തിലും വേണം ‘നല്ല സമറായൻ
അപകടത്തിൽപ്പെട്ടവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ സഹജീവികളെ പ്രേരിപ്പിക്കുന്ന ‘നല്ല സമറായൻ’ കേന്ദ്രപദ്ധതി കേരളത്തിൽ പാഴായോ? വരൂ, നമുക്കീ തെരുവുകളിലെ രക്തപ്പിടച്ചിലുകളുടെ കാഴ്ചക്കാരാകാതെ, രക്ഷകരാകാം. അപകടം നടന്ന് ഒരു മണിക്കൂറിനകം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ‘നല്ല സമറായൻ’ പദ്ധതിക്കു കീഴിൽ 25,000 രൂപയും ‘രഹ്-വീർ’ എന്ന ബഹുമതിയും നൽകുകയും നിയമക്കുരുക്ക് ഒഴിവാക്കുകയും ചെയ്യുന്നത് കേന്ദ്രത്തിന്റെ ജനപക്ഷ നടപടിയാണ്. പക്ഷേ, നല്ല സമറായൻ കേരളത്തിലായാൽ പണ-സമയനഷ്ടങ്ങളും കോടതികയറ്റവുമേ ബാക്കിയുള്ളുവെന്നാണ് ആക്ഷേപം. അതല്ല, പദ്ധതി സംസ്ഥാനത്ത് നടത്തിയിട്ടുണ്ടെങ്കിൽ വ്യക്തമാക്കണം. പണം മുടക്കുന്നത് കേന്ദ്രമായിരിക്കെ നമുക്ക് സാന്പത്തിക ബാധ്യതകളില്ലല്ലോ. 2024ൽ 48,834 അപകടങ്ങളിൽ 3,880 പേരാണ് കേരളത്തിൽ മരിച്ചത്. നിരവധിപ്പേർ ജീവച്ഛവങ്ങളായി കഴിയുന്നു. 2025ലെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. വരൂ, നമുക്കീ തെരുവുകളിലെ രക്തപ്പിടച്ചിലുകളുടെ കാഴ്ചക്കാരാകാതെ, രക്ഷകരാകാം. പ്രതിഫലമില്ലെങ്കിലും നല്ല സമറായനാകാം. 2020ലാണ് നല്ല സമറായൻ പദ്ധതി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച്…
Read Moreതാജുദ്ദീന്റേത് അറബിക്കഥയല്ല
താജുദ്ദീൻ എന്ന നിരപരാധിയെ കള്ളനാക്കി അധിക്ഷേപിച്ച്, ജയിലിലിട്ട്, വിദേശത്തെ ജോലിയും നഷ്ടപ്പെടുത്തിയ കഥ വായിച്ച മലയാളികളിൽ പലരും ഇന്നലെ ചിന്തിച്ചത്, ഏതെങ്കിലും ഒരു രാത്രിയോ പകലോ തങ്ങളുടെ വാഹനത്തിനും പോലീസ് കൈ കാണിക്കുമോ എന്നാണ്. യഥാർഥ കള്ളൻ പിടിയിലായതോടെ കോടതിയിലെത്തിയ താജുദ്ദീനു നഷ്ടപരിഹാരം കൊടുക്കാൻ വിധിയുണ്ടായി. കേട്ടാൽ അതിശയോക്തി കലർന്നൊരു അറബിക്കഥയെന്നു തോന്നുമെങ്കിലും പോലീസുകാരുടെ എഫ്ഐആറിൽനിന്നെടുത്തൊരു തലശേരിക്കഥയാണിത്. പക്ഷേ, പോലീസുമായുള്ള പോരാട്ടത്തിൽ എപ്പോഴും നിരപരാധികൾ വിജയിക്കണമെന്നില്ല. എല്ലാവരും കോടതിയിൽ പോകില്ല. ശാസ്ത്ര-സാങ്കേതികവിദ്യയുടെ വേലിയേറ്റക്കാലത്ത് സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാതെ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസിനു കൂടുതൽ പരിശീലനം നൽകുന്നില്ല. കുറ്റവാളികളെന്നറിഞ്ഞിട്ടും നിരവധി ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു. കാക്കിപ്പട ചവിട്ടിയരച്ച ജീവിതങ്ങളുടെ പട്ടിക നീളുകയാണ്.2018 ജൂലൈ 11ന് പുലര്‍ച്ചെയാണ് തുടക്കം. മകളുടെ വിവാഹാവശ്യത്തിനുവേണ്ടി രണ്ടാഴ്ചത്തെ അവധിക്കു ഖത്തറിൽനിന്നു നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. സഹോദരിയുടെ വീട്ടില്‍നിന്നു കുടുംബസമേതം മടങ്ങുമ്പോള്‍ കതിരൂരില്‍ വച്ച്, ചക്കരക്കല്‍ എസ്ഐയായിരുന്ന…
Read Moreഈ റിപ്പോർട്ട് സംരക്ഷിക്കാനല്ല ക്രൈസ്തവരെ നിയന്ത്രിക്കാൻ
കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതും. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ്. 2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2023 മേയിൽ രണ്ടാം പിണറായി സർക്കാരിനു…
Read Moreന്യൂനപക്ഷവേട്ടയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ തടയണം
മതവർഗീയതയെ അധികാരമൂലധനമാക്കുന്ന ഒരു രാഷ്ട്രത്തിലും ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ബംഗ്ലാദേശും തെളിയിച്ചിരിക്കുന്നു. 35 ദിവസത്തിനുള്ളിൽ 11 ഹിന്ദുക്കൾ കൊല്ലപ്പെടുകയും സ്ത്രീയെ കൂട്ടബലാത്സംഗം നടത്തുകയും ചെയ്തെന്ന റിപ്പോർട്ട് ഹൃദയഭേദകമാണ്. മതഭ്രാന്ത് മൂത്തവരുടെ ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ടവിചാരണകളും മർദനങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്പോൾ കർശന നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്ന ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ഉൾപ്പെടെയുള്ള ഭരണനേതൃത്വമാണ് യഥാർഥ പ്രതികൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഭൂരിപക്ഷവർഗീയസംഘങ്ങളുടെ ഇരകളാകുന്പോൾ നമുക്ക് നിശബ്ദരാകാനാകില്ല. ഇന്ത്യയുടെ ഇടപെടൽ കൂടുതൽ ശക്തമാക്കണം. പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. 2024 ഓഗസ്റ്റ് അഞ്ചിന് നടന്ന പ്രക്ഷോഭത്തിനും ഭരണകൂട അട്ടിമറിക്കും പിന്നാലെ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ താത്കാലിക അഭയം നൽകിയതോടെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലാദേശിൽ അക്രമങ്ങൾ പെരുകുകയാണ്. മധ്യ ബംഗ്ലാദേശിലെ ജെനൈദയിലെ കാളിഗഞ്ചിൽ കഴിഞ്ഞ ശനിയാഴ്ച 40 വയസുള്ള വിധവയായ ഹിന്ദു സ്ത്രീയെ രണ്ടു പുരുഷന്മാർ ബലാത്സംഗം ചെയ്യുകയും മരത്തിൽ…
Read Moreഅവർക്കു താരാട്ടില്ല, ചരമഗീതവുമില്ല
എന്റെ ശരീരം എന്റെ അവകാശമാണെങ്കിൽ മറ്റൊരു വ്യക്തിയുടെ ശരീരം അയാളുടെ അവകാശമാണ്. യുക്തിഭദ്രമാണ് ഈ വസ്തുത. പക്ഷേ, സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണെന്നു വാദിച്ച് ഗർഭഛിദ്രത്തെ ന്യായീകരിക്കുന്നവർ, ഗർഭസ്ഥശിശുവിന്റെ ശരീരം അതിന്റെ അവകാശമാണെന്നത് അംഗീകരിക്കാൻ തയാറല്ല. അതായത് അമ്മയ്ക്കു നീതി, കുഞ്ഞിന് അനീതി. അങ്ങനെ ബലവാന്റെ അനീതി നിയമമാകുന്ന കാലത്ത്, പ്യൂർട്ടൊ റിക്കോ എന്ന രാജ്യം, ഗർഭസ്ഥശിശു ഒരു സ്വാഭാവിക വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം പാസാക്കിയിരിക്കുന്നു. മാതൃഗർഭത്തിന്റെ സുഖസുഷുപ്തിയിലിരിക്കേ അവിടെയിട്ടു നശിപ്പിച്ച് പുറത്തേക്കു വലിച്ചെടുക്കുന്പോഴുള്ള ഗർഭസ്ഥശിശുവിന്റെ മരണപ്പിടച്ചിലിനെ മാത്രമല്ല, വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് പുതിയ നിയമം. കാരണവും ന്യായവും പലതുണ്ടാകാം. പക്ഷേ, അതുകൊണ്ടൊന്നും ഗർഭഛിദ്രം കൊലപാതകമല്ലാതാകില്ല. സ്വയരക്ഷയ്ക്കുവേണ്ടിയുള്ള കൊലപാതകത്തെ ശിക്ഷയിൽനിന്നൊഴിവാക്കുമെങ്കിലും ഒരു നീതിപീഠവും അതു കൊലപാതകമല്ലെന്നു വിധിക്കില്ലല്ലോ. ഗർഭസ്ഥശിശു ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും ഒരു സ്വാഭാവിക വ്യക്തിയാണെന്ന നിയമമാണ് പ്യൂർട്ടൊ റിക്കോയിൽ പ്രാബല്യത്തിലായത്. കഴിഞ്ഞ…
Read Moreരാജ്യാന്തര ബന്ധങ്ങളിലെ അപകടകരമായ കീഴ്വഴക്കം
“എണ്ണ സുഗമമായി ഒഴുകാൻ അമേരിക്ക വെനസ്വേലയെ താത്കാലികമായി ഭരിക്കും.’’ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ കടന്നുകയറി നാലാംകിട ഗുണ്ടാസംഘത്തെപ്പോലെ അവിടത്തെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും തട്ടിക്കൊണ്ടുപോയശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്. മയക്കുമരുന്നുവേട്ടയുടെ ‘നിഷ്കളങ്കത’അവിടെത്തന്നെ പൊളിഞ്ഞു. വെനസ്വേലയുടെ എണ്ണ സമ്പത്തിലാണ് കണ്ണ്. ആ രാജ്യത്ത് അമേരിക്കയുടെ പാവ സർക്കാരാണ് ലക്ഷ്യം. വെനസ്വേലയുടെ വമ്പിച്ച എണ്ണശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ആ രാജ്യത്തെ തകർച്ചയിലായ എണ്ണ വ്യവസായത്തെ പുനരുദ്ധരിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ അമേരിക്കൻ കമ്പനികളെ നിയോഗിക്കുമെന്നുമാണ് തട്ടിക്കൊണ്ടുപോകലിനുശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ ധാർഷ്ട്യം നിറഞ്ഞ, നഗ്നമായ സൈനിക അധിനിവേശം ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. ലഹരിയുടെ പേരിലുള്ള വാഷിംഗ്ടണിന്റെ ഒഴികഴിവ് സാമാന്യബുദ്ധിയുള്ളവരാരും മുഖവിലയ്ക്കെടുക്കില്ല. ഒരു പരമാധികാര രാജ്യത്തിന്റെ തലസ്ഥാനത്ത് കടന്നുകയറി അവരുടെ പ്രദേശങ്ങളിൽ ബോംബിട്ട്, അവിടത്തെ രാഷ്ട്രത്തലവനെ പുറത്താക്കുന്നതിന്, ഇത്…
Read Moreബിഎംഡബ്ല്യൂക്കാലത്തെ പിൻവാതിൽ നിയമനങ്ങൾ
അഞ്ചു കോടിയോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള തീരുമാനത്തിൽനിന്നു ലോക്പാൽ പിൻവാങ്ങിയത് ജനവികാരം എതിരായതുകൊണ്ടാണ്. എങ്കിലും, ആർഭാടവും ധൂർത്തും അഴിമതിതന്നെയാണെന്ന് ഓർമിപ്പിച്ച ജനത്തെ അഴിമതിവിരുദ്ധ സ്ഥാപനമായ ലോക്പാൽ അംഗീകരിച്ചത് ജനാധിപത്യത്തിൽ പ്രതീക്ഷയുണർത്തുന്നതാണ്. ഇതേ മാതൃകയിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഉദാഹരണമായ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരിനും പിന്മാറിക്കൂടേ? ദുർവ്യാഖ്യാനങ്ങളല്ല; പറ്റുമോ ഇല്ലയോ എന്ന മറുപടിയാണ് ആവശ്യം. അതാണ് ഈ സർക്കാരിന്റെ അഴിമതിവിരുദ്ധതയും സുതാര്യതയും നിർവചിക്കുന്നത്. നിയമനങ്ങൾ പിഎസ്സിക്കു വിടുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ നോക്കുകുത്തിയാക്കിയാണ്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അഴിമതിക്ക് അംഗീകാരം നൽകുന്ന നീക്കമാണിത്. പ്രവൃത്തി ഇതാണെങ്കിലും അടുത്ത…
Read Moreകെഎസ്ആർടിസി തീക്കളി നിർത്തണം
ഏറ്റവുമൊടുവിൽ കെഎസ്ആർടിസി ബസ് കത്തിയത് പൊൻകുന്നത്താണ്. മലപ്പുറത്തുനിന്ന് ഗവിക്ക് പോയ ഉല്ലാസയാത്ര ബസിനാണ് കഴിഞ്ഞദിവസം തീപിടിച്ചത്. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. 31നുതന്നെയാണു കോട്ടയം അതിരന്പുഴയിൽ ഓടിക്കുന്നതിനിടെ സ്കൂട്ടറിനു തീപിടിച്ചത്. വാഹനങ്ങൾക്കു തീ പിടിക്കുന്നത് പുതിയ സംഭവമല്ലെങ്കിലും കെഎസ്ആർടിസിയുടേത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് മൈസൂരുവിൽ 40 യാത്രക്കാരുമായി വന്ന ബസ് കത്തിയമർന്നത്. അതിനു മുന്‍പും നിരവധി സംഭവങ്ങളുണ്ടായി. യാത്രാക്ലേശമുണ്ടാകുന്പോൾ നിരക്ക് നാലിരട്ടിയാക്കുന്നതിനെക്കുറിച്ചല്ല, യാത്രക്കാരുടെ ജീവൻ രക്ഷിക്കേണ്ടതിനെക്കുറിച്ചാണ് ‘വെള്ളാന’ ഗവേഷണം നടത്തേണ്ടത്. പുതുവത്സരമാഘോഷിക്കാൻ മലപ്പുറത്തുനിന്നു ഗവിയിലേക്ക് 28 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് പൊൻകുന്നം ചെറുവള്ളിയിൽ പുലർച്ചെ നാലോടെ കത്തിയമർന്നത്. ബസിൽനിന്നു പുക ഉയരുന്നതായി പിന്നാലെയെത്തിയ മീൻവണ്ടിക്കാരൻ വിളിച്ചുപറഞ്ഞതു രക്ഷയായി. ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ചേർന്നു വിളിച്ചുണർത്തി പുറത്തെത്തിച്ചശേഷം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിയമർന്നു. ഡിസംബർ 19നാണ് 40 യാത്രക്കാരുമായി ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്…
Read Moreനാം അതിവേഗം സുഖം പ്രാപിക്കട്ടെ
“നാളെ മുതൽ ഞാൻ….” എന്നു തുടങ്ങുന്ന സത്യപ്രതിജ്ഞ ചൊല്ലി ഇന്നലെ ഉറങ്ങാൻ കിടന്ന മനുഷ്യരിതാ 2026ലേക്ക് ഉണർന്നിരിക്കുന്നു. ലക്ഷ്യത്തിലെത്താനായില്ലെങ്കിലും പ്രതിജ്ഞകൾ മാറ്റത്തിനുവേണ്ടിയുള്ള, മനുഷ്യന്റെ അടക്കാനാകാത്ത അഭിവാഞ്ഛയാണ്. 21-ാം നൂറ്റാണ്ടിന്റെ കാൽ ഭാഗം കഴിഞ്ഞിരിക്കുന്നു. വ്യക്തിപരം എന്നതിനപ്പുറം നാം മനുഷ്യവംശം എന്ന നിലയിൽ ചില പ്രതിജ്ഞകളെടുക്കാൻ സമയമായി. ഓരോ വർഷാന്ത്യരാത്രിയിലും പാപ്പാഞ്ഞിയെ കത്തിച്ച നമ്മൾ പൈതൃകമായി ലഭിച്ചതും ആർജിച്ചതുമായ വിദ്വേഷത്തെയും വംശവെറിയെയും അഹംബോധത്തെയും കത്തിച്ചില്ല. ഉപയോഗിച്ചുപയോഗിച്ച് അത് 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ മറ്റൊരവയവമായി പരിണമിക്കുകയാണ്. നമുക്കു പാട്ടുപാടി, യാത്രകൾ ചെയ്ത്, വിശപ്പും വിരുന്നും പങ്കുവച്ച്, ഒന്നിച്ചാഘോഷിച്ചു ജീവിക്കാനാവില്ലേ? തീർച്ചയായും. കഴിഞ്ഞവർഷം പുതുവത്സരമാഘോഷിച്ച പലരും ഇപ്പോൾ കുരിശും കുറിയും നിസ്കാരത്തഴന്പുമില്ലാത്ത അസ്ഥികൂടങ്ങളാണെന്നോർത്താൽ സാഹോദര്യത്തിനൊരു തടസവുമില്ല. പറ്റില്ലെന്നു പറയുന്നത് രോഗമാണ്; എത്രയും വേഗം സുഖം പ്രാപിക്കട്ടെ. 2025ൽ മുഖപ്രസംഗങ്ങളിൽ ഉൾപ്പെടെ ദീപിക ഏറ്റവുമധികം എഴുതിയത് ജനാധിപത്യം, വർഗീയത, തീവ്രവാദം, വന്യജീവി-തെരുവുനായശല്യം, കർഷകരുടെ…
Read More