ലോകത്തെ നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ചുവന്ന ചെവിയന്‍ ആമകള്‍ കേരളത്തിലും; ചെല്ലുന്നിടത്തെ ആവാസവ്യവസ്ഥയെ തകിടം മറിക്കും; വിവരങ്ങള്‍ ഇങ്ങനെ…

ആമകളെ പലരും വീടുകളില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ ഈ പറയാന്‍ പോകുന്ന ആമ ചില്ലറപ്പുള്ളിയല്ല. ഈ ആമകളെ കൂട്ടമായി കണ്ടാല്‍ വെടിവെച്ചു കൊല്ലാനാണ് ഓസ്‌ട്രേലിയ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ചുവന്ന ചെവിയുള്ള ആമയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചെല്ലുന്നിടത്തെ ആവാസ വ്യവസ്ഥയെയാകെ തകിടം മറിക്കുന്ന ഒരു ഭീകരജീവിയാണ് ഈ കുഞ്ഞന്‍ ആമ. മാത്രമല്ല കുട്ടികളില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കും. ചെഞ്ചെവിയന്‍ ആമ എന്ന് പേരുള്ള ഈ ആമയുടെ യഥാര്‍ത്ഥ പേര് റെഡ് ഇയേഡ് സ്ലൈഡര്‍ ടര്‍ട്ടില്‍. Trachemys scripta elegans എന്നാണ് ശാസ്ത്രീയനാമം. മിസിസിപ്പി നദി, ഗള്‍ഫ് ഓഫ് മെക്‌സിക്കോ എന്നിവിടങ്ങളാണ് ജന്‍മദേശം. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സേര്‍വേഷന്‍ ഓഫ് ദ നേച്ചര്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും അധിനിവേശകാരികളായ 100 ജീവികളുടെ പട്ടികയില്‍ ഒന്ന് ഈ ആമയാണ്. വടക്കന്‍ മെക്‌സിക്കോയിലും തെക്കന്‍ അമേരിക്കയിലും കാണുന്ന ഈ ഇനം ആമകള്‍ അരുമമൃഗ…

Read More