മനസ്സറിഞ്ഞ് മനുഷ്യരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന പൊട്ടിക്കാളിപ്പെണ്ണ് ! തനിക്കറിയാവുന്ന റിമി ടോമിയെക്കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് രഞ്ജു…

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമിടോമി. അവതാരകയായും എന്തിന് നടിയായി വരെ റിമി മലയാളികളുടെ പ്രശംസയ്ക്ക് പാത്രമാവുന്നു. ഈ അടുത്ത കാലത്തായിരുന്നു താരം ഡിവോഴ്‌സ് ആയത്. സോഷ്യല്‍മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന താരത്തെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രതിസന്ധിയിലായ കലാകാരന്‍മാരെ സഹായിക്കുന്ന റിമിയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് രഞ്ജുവിന്റെ കുറിപ്പിലുള്ളത്. വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങള്‍ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാന്‍ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്, എന്നാണ് രഞ്ജു കുറിച്ചിരിക്കുന്നത്. രഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… എനിക്കറിയാവുന്ന റിമി റ്റോമി ഇതാണ്, മനസ്സറിഞ്ഞ് മനുഷ്യരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്,, ഇപ്പോള്‍ മാത്രമല്ല എത്ര എത്ര സഹായങ്ങള്‍ എത്രയൊ പേര്‍ക്ക് ചെയ്തിരിക്കുന്നു. വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര…

Read More