ഞാന്‍ മനസാവാചാ അറിയാത്ത കാര്യമാണ് ! വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ റിസ ആഗ്രഹിച്ചിരുന്നില്ല;ആരോപണങ്ങള്‍ക്ക് മറുപടിയുമായി കലാഭവന്‍ അന്‍സാര്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ റിസബാവയുടെ വേര്‍പാട് സിനിമാപ്രേമികളെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ റിസബാവയുടെ വേര്‍ പാടിന് പിന്നാലെ ചില വിവാദങ്ങളും അരങ്ങേറുകയുണ്ടായി. ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രം വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ റിസബാവ നിരസിച്ചിരുന്നു. ഇതിന് പ്രേരണയായത് സുഹൃത്തായ മിമിക്രിക്കാരന്റെ വാക്കുകളായിരുന്നുവെന്നും അയാള്‍ താരത്തെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു ആലപ്പി അഷറഫ് ആരോപിച്ചത്. ഇതിന് പിന്നാലെ റിസബാവയെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തായ മിമിക്രിക്കാരന്‍ കലാഭവന്‍ അന്‍സാര്‍ ആണെന്ന പ്രചരണവും നടന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളോടു പ്രതികരിക്കുകയാണ് അന്‍സാര്‍. റിസബാവയെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടു വന്നതും ജോണ്‍ ഹോനായിലേക്ക് എത്തിച്ചതും താനായിരുന്നുവെന്നാണ് അന്‍സാര്‍ പറയുന്നത്. താന്‍ മനസാവാചാ അറിയാത്ത കാര്യമാണെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അന്‍സാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. റിസബാവയും…

Read More