കൊ​ച്ചി​യി​ല്‍ ര​ണ്ടു ക​ണ്ടെ​യ്‌​ന​ര്‍ അ​ഴു​കി​യ മ​ത്സ്യം പി​ടി​കൂ​ടി ! മ​ത്സ്യം പൂ​ര്‍​ണ​മാ​യും ചീ​ഞ്ഞ​ളി​ഞ്ഞ നി​ല​യി​ല്‍…

എ​റ​ണാ​കു​ളം മ​ര​ടി​ല്‍ ര​ണ്ട് ക​ണ്ടെ​യ്‌​ന​ര്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചീ​ഞ്ഞ​ളി​ഞ്ഞ മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്. പി​രാ​ന, രോ​ഹു ഇ​ന​ങ്ങ​ളി​ല്‍ പെ​ട്ട മ​ത്സ്യ​മാ​ണ് അ​ഴു​കി​യ നി​ല​യി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഫ്രീ​സ​ര്‍ സം​വി​ധാ​നം ഇ​ല്ലാ​ത്ത ക​ണ്ടെ​യ്‌​ന​ര്‍ വാ​ഹ​ന​ത്തി​ല്‍ ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍ നി​ന്നു കൊ​ണ്ടു​വ​ന്ന മ​ത്സ്യ​മാ​ണ് ഇ​വ. ഒ​രു ക​ണ്ടെ​യ്‌​ന​റി​ലെ മ​ത്സ്യം പൂ​ര്‍​ണ​മാ​യും ചീ​ഞ്ഞ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. മ​റ്റൊ​രു ക​ണ്ടെ​യ്‌​ന​റി​ല്‍ ചീ​ഞ്ഞ​ളി​ഞ്ഞ മ​ത്സ്യ​ത്തോ​ടൊ​പ്പം ന​ല്ല മ​ത്സ്യ​വും ഇ​ട​ക​ല​ര്‍​ത്തി ബോ​ക്‌​സു​ക​ളി​ല്‍ ഐ​സ് നി​റ​ച്ചു സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ക്കു​ന്ന​തി​നു സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ എ​ന്നാ​ണ് വി​വ​രം. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

ഫ്രഷ് ഫ്രഷേയ് ! നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്തിരുന്നപ്പോള്‍ ആളാകെ മാറി…

വൈപ്പിനില്‍ പഴകിയ മീനിന്റെ വില്‍പ്പന വ്യാപകമാവുന്നതായി പരാതി. സ്ഥിരം മാര്‍ക്കറ്റുകളില്‍പ്പോലും ഇത്തരം മീന്‍ എത്തുന്നുണ്ടെന്നാണ് വിവരം. പലപ്പോഴും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവരാണു കബളിപ്പിക്കലിന് ഇരയാകുന്നത്. ചീഞ്ഞളിഞ്ഞ മീന്‍ നല്‍കിയാലും മനസ്സിലാകില്ലെന്നതും തിരിച്ചെത്തി ബഹളമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നതും മുതലാക്കിയാണു വന്‍വില ഈടാക്കി അകലെ നിന്നുള്ളവര്‍ക്കു മോശം മീന്‍ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ഒരു ദിവസം വിറ്റു പോകാത്ത മീന്‍ സൂക്ഷിക്കാന്‍ ഐസും ഉപ്പുമൊക്കെയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പേരറിയാത്ത പലതരം രാസ വസ്തുക്കളാണു പ്രയോഗിക്കുന്നത്. മത്സ്യവില്‍പന രംഗത്തു ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കു പോലും മനസ്സിലാകാത്ത തരത്തിലാണ് ഇത്തരം വസ്തുക്കള്‍ പൂശി മീന്‍ എത്തുന്നത്. തെക്കന്‍ മേഖലയിലെ ഒരു മാര്‍ക്കറ്റില്‍ വ്യാപാരി വില്‍പനയ്‌ക്കെടുത്ത നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്ത് ഇരുന്നപ്പോഴേക്കും ചീത്തയായത് വാര്‍ത്തയായിരുന്നു. മോശം മീനില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. പണത്തിനൊപ്പം ആരോഗ്യം കൂടി ചോര്‍ത്തുന്നതാണ് ഈ മീന്‍. പരാതികള്‍…

Read More