പാലാരിവട്ടത്ത് മദ്യലഹരിയില്‍ റോഡിലേക്ക് ബിയര്‍കുപ്പി വലിച്ചെറിഞ്ഞും ബൈക്കുകാരനെ ഇടിച്ചിട്ടും യുവാവിന്റെ പരാക്രമം. ഞായറാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. കാക്കനാട് സ്വദേശി ആഷിക് തോമസാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടത്. ഇത് ബൈക്ക് യാത്രക്കാരന് ചോദ്യം ചെയ്തപ്പോള്‍, വളര്‍ത്തുനായയുമായി ആഷിക് തോമസ് കാറില്‍ നിന്ന് ഇറങ്ങി.ഇതോടെ ബൈക്ക് യാത്രക്കാരന് പിന്‍വാങ്ങി. കുറച്ചു മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തി. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തിയപ്പോഴും ആഷിക് പ്രകടനം തുടര്‍ന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തു. ഇതോടെ ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read MoreTag: KOCHI
മലദ്വാരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 72 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ പിടികൂടി
നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനായ വയനാട് സ്വദേശിയില്‍നിന്നും 72 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1274.46 ഗ്രാം സ്വര്‍ണ മിശ്രിതവുമായി വയനാട് മാനന്തവാടി കല്ലുമ്പുറത്ത് വീട്ടില്‍ മൊയ്തീന് ആണ് പിടിയിലായത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ 24നാണ് ജിദ്ദയില്‍ നിന്നും ഇയാള്‍ മുംബൈയില്‍ ഇറങ്ങിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം നാല് ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. എന്നാല്‍ മുംബൈയിലെത്തിയ ശേഷം മലാശയത്തില്നിന്ന് സ്വര്‍ണം എടുത്ത് ബാഗിന്റെ പോക്കറ്റില്‍ ഇട്ടു. തുടര്‍ന്ന് ആഭ്യന്തര വിമാനത്തില്‍ കൊച്ചിയിലെത്തിയപ്പോഴാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
Read Moreകരിങ്കല്‍ ലോറിയില്‍ 25 ലക്ഷത്തിന്റെ മയക്കുമരുന്ന് ! എംഡിഎംഎ എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്…
കൊച്ചി: കളമശേരിയില്‍ കരിങ്കല്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 25 ലക്ഷത്തിന്റെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീഖ്(29), പുന്നപ്ര സ്വദേശി ആഷിഖ്(32) എന്നിവരാണ് കളമശേരി പോലീസിന്റെയും യോദ്ധാവ് സ്ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 286 ഗ്രാം എംഡിഎംഎ പിടികൂടി. ഇതിന് വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരുമെന്ന് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ദാസ് പറഞ്ഞു. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ട്. ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തടിപ്പാലത്തിന് സമീപത്തായിരുന്നു സംഭവം. ബംഗളൂരുവില്‍നിന്ന് പൊള്ളാച്ചിയിലെത്തിച്ച മയക്കുമരുന്ന് ആലപ്പുഴയിലേക്ക് കരിങ്കല്‍ ലോഡുമായി വരികയായിരുന്ന ലോറിയില്‍ കടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വാഹനം ആലപ്പുഴ സ്വദേശിയുടേതാണ്. പിടിയിലായ രണ്ടുപേരും വാഹനത്തിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreമാരകമയക്കുമരുന്നുമായി യുവാവ് പിടിയിലായ കേസ് ! എംഡിഎംഎ എത്തുന്നത് ബംഗളൂരുവില്‍നിന്ന്
കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായ കേസില്‍ എംഡിഎംഎ എത്തിച്ചിരുന്നത് ബംഗളൂരുവില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചി പള്ളത്തു പറമ്പില്‍ എം.എസ്. അജയ് (23) ആണ് പിടിയിലായത്. ബംഗളൂരുവിലുള്ള ഇയാളുടെ സുഹൃത്തില്‍നിന്നാണ് എംഡിഎംഎ വാങ്ങുന്നതെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. അവിടെ നിന്നും കൊച്ചിയിലെത്തിക്കുന്ന രാസലഹരി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് വിതരണം ചെയ്തിരുന്നത്. ബംഗളൂരുവിലുള്ള സുഹൃത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി പോലീസ് ഇന്‍സ്പെക്ടര്‍ ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പൊന്നൂഞ്ഞാല് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ കൈയില്‍ സൂക്ഷിച്ചിരുന്ന 10.6 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ ലഭിക്കുകയും തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ പ്രതിയുടെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന 7.5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.
Read Moreകോഴിക്കോട് സ്വദേശിനിയുടെ മരണം ! വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകം ?
കാക്കനാട്: കാക്കനാട്ടെ അപ്പാര്‍ട്ട്മെന്റില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകമെന്ന് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് തലക്കുളത്തൂര്‍ വി.കെ. റോഡ് കുനിയില്‍ കെ. വൈഷ്ണവിയെ (22) മരിച്ച നിലയിലും ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വെമ്പേനില്‍ അലക്സ് ജേക്കബിനെ (24) കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടത്തിയത്. ചെന്പുമുക്ക് പറക്കാട്ട് അന്പലം എംഎല്‍എ റോഡിലുള്ള പിടിആര്ആര്എ 194 എം അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ വീട്ടില്‍ 19 ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്. ഇരുവരെയും ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ കലഹിച്ചിരുന്നു. തുടര്‍ന്ന് തന്നെ വൈഷ്ണവി മുറിയില്‍ പൂട്ടിയിട്ടെന്നും രാത്രി വൈകി താന്‍ മുറി പൊളിച്ച് പുറത്തിറങ്ങിയപ്പോഴാണ് വൈഷ്ണവി തൂങ്ങിനില്ക്കുന്നത് കണ്ടത്. ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍…
Read Moreകൊച്ചിയില്‍ രണ്ടു കണ്ടെയ്നര്‍ അഴുകിയ മത്സ്യം പിടികൂടി ! മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയില്‍…
എറണാകുളം മരടില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മത്സ്യം പിടികൂടി. വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്. പിരാന, രോഹു ഇനങ്ങളില്‍ പെട്ട മത്സ്യമാണ് അഴുകിയ നിലയില്‍ പിടിച്ചെടുത്തിരിക്കുന്നത്. ഫ്രീസര്‍ സംവിധാനം ഇല്ലാത്ത കണ്ടെയ്നര്‍ വാഹനത്തില്‍ ആന്ധ്രാ പ്രദേശില്‍ നിന്നു കൊണ്ടുവന്ന മത്സ്യമാണ് ഇവ. ഒരു കണ്ടെയ്നറിലെ മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയ്നറില്‍ ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലര്‍ത്തി ബോക്സുകളില്‍ ഐസ് നിറച്ചു സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രാദേശിക വിപണിയില്‍ വില്പനയ്ക്കായി എത്തിക്കുന്നതിനു സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ എന്നാണ് വിവരം. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreമദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചിയില്‍ ഒറ്റരാത്രിയില്‍ പിടികൂടിയത് 280 പേരെ ! എല്ലാവരുടെയും ലൈസന്‍സ് റദ്ദാക്കും…
മദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചിയില്‍ കൂട്ട അറസ്റ്റ്. ഒറ്റ രാത്രിയില്‍ പിടിച്ചത് 280 പേരെയാണ്. ശനിയാഴ്ച രാത്രി നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുമെന്ന് പോലീസ് അറിയിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് പോലീസ് ഇത്തരത്തില്‍ പരിശോധന നടത്തുന്നത്. ജനുവരി 21 ന് രാത്രി മുതല്‍ നടത്തിയ ആദ്യ പരിശോധനയില്‍ 310 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച 242 പേരെയും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിലായി. വാരാന്ത്യങ്ങളില്‍ ഡിജെ പാര്‍ട്ടികള്‍ കഴിഞ്ഞ് മടങ്ങുന്നവരടക്കം പോലീസിന്റെ പരിശോധനയില്പിടിക്കപ്പെട്ടിരുന്നു. അതേസമയം പോലീസ് ശക്തമായ വാഹന പരിശോധന തുടരുമ്പോഴും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. എന്നത് പോലീസിനെ ഞെട്ടിക്കുന്നതാണന്ന് കൊച്ചി സിറ്റി പോലീസ് പരിധിയിലാണ് പോലീസ് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച പരിശോധനക്കിടെ എസ്ഐയ്ക്ക് വാഹനമിടിച്ച് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read Moreകൊച്ചിയില്‍ ലഹരിവേട്ട ! അഞ്ചു തരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്നുപേര്‍ പിടിയില്‍…
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം മൂന്നു പേര് പിടിയില്‍. ഇവരില്‍ നിന്ന് അഞ്ചുതരം ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്. ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാന്‍ വേണ്ടിയാണ് മുറിയെടുക്കുന്നതായിരുന്നു ഹോട്ടല്‍ ഉടമയെ അറിയിച്ചത്. ഡിസിപിയുടെ നിര്ദേശമനുസരിച്ച്് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്. ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു. ആശുപത്രിയ്ക്ക് സമീപത്തെ…
Read Moreകൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്കു നേരെ കത്തികൊണ്ട് ആക്രമണം ! കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു
കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമിക്കപ്പെട്ടത്. പ്രതി പള്ളുരുത്തി സ്വദേശി ജോളി ജയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റേയ്സ് എന്ന ട്രാവല്‍ ബ്യൂറോയിലാണ് സംഭവം. കഴുത്തില്‍ മാരകമായി മുറിവേറ്റ സൂര്യ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. ജോലിക്കായി ഒരു ലക്ഷം രൂപ ട്രാവല്സില് നല്‍കിയിരുന്നുവെന്നാണ് പ്രതി പറയുന്നത്. യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreഎറണാകുളത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു ! 67 കുട്ടികള്‍ക്കും കൂടി രോഗ ലക്ഷണങ്ങള്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്…
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തി.സ്കൂളില്‍ നിന്നല്ല രോഗ ഉറവിട എന്നാണ് നിഗമനം. സ്കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വൈറസ് ബാധയുള്ള കുട്ടി സ്കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read More