കൊ​ച്ചി​യി​ല്‍ ര​ണ്ടു ക​ണ്ടെ​യ്‌​ന​ര്‍ അ​ഴു​കി​യ മ​ത്സ്യം പി​ടി​കൂ​ടി ! മ​ത്സ്യം പൂ​ര്‍​ണ​മാ​യും ചീ​ഞ്ഞ​ളി​ഞ്ഞ നി​ല​യി​ല്‍…

എ​റ​ണാ​കു​ളം മ​ര​ടി​ല്‍ ര​ണ്ട് ക​ണ്ടെ​യ്‌​ന​ര്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചീ​ഞ്ഞ​ളി​ഞ്ഞ മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്. പി​രാ​ന, രോ​ഹു ഇ​ന​ങ്ങ​ളി​ല്‍ പെ​ട്ട മ​ത്സ്യ​മാ​ണ് അ​ഴു​കി​യ നി​ല​യി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഫ്രീ​സ​ര്‍ സം​വി​ധാ​നം ഇ​ല്ലാ​ത്ത ക​ണ്ടെ​യ്‌​ന​ര്‍ വാ​ഹ​ന​ത്തി​ല്‍ ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍ നി​ന്നു കൊ​ണ്ടു​വ​ന്ന മ​ത്സ്യ​മാ​ണ് ഇ​വ.

ഒ​രു ക​ണ്ടെ​യ്‌​ന​റി​ലെ മ​ത്സ്യം പൂ​ര്‍​ണ​മാ​യും ചീ​ഞ്ഞ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. മ​റ്റൊ​രു ക​ണ്ടെ​യ്‌​ന​റി​ല്‍ ചീ​ഞ്ഞ​ളി​ഞ്ഞ മ​ത്സ്യ​ത്തോ​ടൊ​പ്പം ന​ല്ല മ​ത്സ്യ​വും ഇ​ട​ക​ല​ര്‍​ത്തി ബോ​ക്‌​സു​ക​ളി​ല്‍ ഐ​സ് നി​റ​ച്ചു സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ക്കു​ന്ന​തി​നു സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ എ​ന്നാ​ണ് വി​വ​രം.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment