റഷ്യന്‍ സുന്ദരിയെ പ്രണയിച്ച മലേഷ്യന്‍ രാജാവിന്റെ ദുരന്തകഥ ! പ്രിയതമയ്ക്കായി എല്ലാം ഉപേക്ഷിച്ച ശേഷം അവള്‍ പ്രസവിച്ചത് മറ്റാരുടെയോ കുഞ്ഞിനെയെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലില്‍ രാജാവ്; കുഞ്ഞിനെ മലേഷ്യന്‍ രാജാവാക്കാന്‍ കച്ചകെട്ടി റഷ്യന്‍ സുന്ദരി…

ചെറുപ്പക്കാരിയായ റഷ്യന്‍ സുന്ദരിയില്‍ മനംമയങ്ങി രാജ്യാധികാരം വരെ ഉപേക്ഷിച്ച മലേഷ്യന്‍ രാജാവ് ഒടുവില്‍ എല്ലാം തിരിച്ചറിയുകയാണ്. റിഹാന ഒക്സാന വ്യോവോഡിന എന്ന സുന്ദരിയെ വിവാഹം കഴിക്കുന്നതിനാണ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ കഴിഞ്ഞവര്‍ഷം രാജ്യാധികാരം വെച്ചൊഴിഞ്ഞത്. എന്നാല്‍, ഒക്സാന പ്രസവിച്ചത് മറ്റാരുടെയോ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞ സുല്‍ത്താന്‍ അവളെ മൊഴി ചൊല്ലിയിരിക്കുകയാണ്. ഇപ്പോള്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒക്സാന. ജനുവരിയിലാണ് സുല്‍ത്താന്‍ മുഹമ്മദ് രാജ്യാധികാരം ഒഴിഞ്ഞത്. നവംബറില്‍ മോസ്‌കോയില്‍വെച്ചുനടന്ന വിവാഹം വിവാദമായതോടെയാണ് അധികാരമൊഴിഞ്ഞ് ഒക്സാനയ്ക്കൊപ്പം ജീവിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍, രണ്ടുമാസം പ്രായമായ കുഞ്ഞ് ലിയോണ്‍ തന്റേതാകണമെന്നില്ലെന്ന് പ്രഖ്യാപിച്ച സുല്‍ത്താന്‍ മുഹമ്മദ്, ഒക്സാനയുമായുള്ള ബന്ധം പിരിഞ്ഞെന്നും പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ മിസ് മോസ്‌കോ കൂടിയായ ഒക്സാന രണ്ടും കല്‍പ്പിച്ചാണ്. കുഞ്ഞിന്റെ പിതാവ് മറ്റാരോ ആണെന്ന സുല്‍ത്താന്റെ പ്രഖ്യാപനം ഒക്സാനയെ വല്ലാതെ ചൊടിപ്പിച്ചുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.…

Read More