റഷ്യന്‍ സുന്ദരിയെ പ്രണയിച്ച മലേഷ്യന്‍ രാജാവിന്റെ ദുരന്തകഥ ! പ്രിയതമയ്ക്കായി എല്ലാം ഉപേക്ഷിച്ച ശേഷം അവള്‍ പ്രസവിച്ചത് മറ്റാരുടെയോ കുഞ്ഞിനെയെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലില്‍ രാജാവ്; കുഞ്ഞിനെ മലേഷ്യന്‍ രാജാവാക്കാന്‍ കച്ചകെട്ടി റഷ്യന്‍ സുന്ദരി…

ചെറുപ്പക്കാരിയായ റഷ്യന്‍ സുന്ദരിയില്‍ മനംമയങ്ങി രാജ്യാധികാരം വരെ ഉപേക്ഷിച്ച മലേഷ്യന്‍ രാജാവ് ഒടുവില്‍ എല്ലാം തിരിച്ചറിയുകയാണ്. റിഹാന ഒക്സാന വ്യോവോഡിന എന്ന സുന്ദരിയെ വിവാഹം കഴിക്കുന്നതിനാണ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ കഴിഞ്ഞവര്‍ഷം രാജ്യാധികാരം വെച്ചൊഴിഞ്ഞത്. എന്നാല്‍, ഒക്സാന പ്രസവിച്ചത് മറ്റാരുടെയോ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞ സുല്‍ത്താന്‍ അവളെ മൊഴി ചൊല്ലിയിരിക്കുകയാണ്. ഇപ്പോള്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒക്സാന.

ജനുവരിയിലാണ് സുല്‍ത്താന്‍ മുഹമ്മദ് രാജ്യാധികാരം ഒഴിഞ്ഞത്. നവംബറില്‍ മോസ്‌കോയില്‍വെച്ചുനടന്ന വിവാഹം വിവാദമായതോടെയാണ് അധികാരമൊഴിഞ്ഞ് ഒക്സാനയ്ക്കൊപ്പം ജീവിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍, രണ്ടുമാസം പ്രായമായ കുഞ്ഞ് ലിയോണ്‍ തന്റേതാകണമെന്നില്ലെന്ന് പ്രഖ്യാപിച്ച സുല്‍ത്താന്‍ മുഹമ്മദ്, ഒക്സാനയുമായുള്ള ബന്ധം പിരിഞ്ഞെന്നും പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ മിസ് മോസ്‌കോ കൂടിയായ ഒക്സാന രണ്ടും കല്‍പ്പിച്ചാണ്.

കുഞ്ഞിന്റെ പിതാവ് മറ്റാരോ ആണെന്ന സുല്‍ത്താന്റെ പ്രഖ്യാപനം ഒക്സാനയെ വല്ലാതെ ചൊടിപ്പിച്ചുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കുഞ്ഞിന് സുല്‍ത്താന്റെ അതേ ഛായയാണെന്ന് പറഞ്ഞ ഒക്സാന, ഡി.എന്‍.എ. ടെസ്റ്റിന് വിധേയനാകാന്‍ സുല്‍ത്താന് ധൈര്യമുണ്ടോ എന്നും ചോദിച്ചു. തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് സുല്‍ത്താന്‍ പരസ്യമായി മാപ്പുപോദിക്കണമെന്നും ഒക്സാന ആവശ്യപ്പെട്ടു. സുല്‍ത്താന്റെ പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്ന് ഒക്സാനയുടെ അടുത്ത സുഹൃത്ത് ലിലിയ നസ്തയേവ അഭിപ്രായപ്പെട്ടു.

സുല്‍ത്താന്റെ വാക്കുകള്‍ ഒക്സാനയെ വളരെയേറെ വേദനിപ്പിച്ചുവെന്ന് ലിലിയ പറഞ്ഞു. ഒക്സാനയുടെ രക്ഷിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഈ അധിക്ഷേപത്തിന് സുല്‍ത്താന്‍ പരസ്യമായി മാപ്പുചോദിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സുല്‍ത്താന് സംശയമുണ്ടെങ്കില്‍ ഡി.എന്‍.എ. ടെസ്റ്റിന് ഹാജരാകുകയാണ് വേണ്ടത്. ഡി.എന്‍.എ. ടെസ്റ്റിന് വിധേയയാകാന്‍ ഒക്സാന തയ്യാറാണെന്നും ലിലിയ വ്യക്തമാക്കി.

സുല്‍ത്താന്റെ അവകാശവാദങ്ങള്‍ വിഡ്ഢിത്തമാണെന്ന് അവരുടെ അഭിഭാഷകനും മുന്‍ റഷ്യന്‍ സെനറ്ററുമായ എവ്ഗനി ടാര്‍ലോ പറഞ്ഞു. സുല്‍ത്താനുവേണ്ടി വാദങ്ങള്‍ നിരത്തുന്ന സിങ്കപ്പുരുകാരനായ വക്കീല്‍ കോ ടിയേയ്ന്‍ ഹുവായെ വാദത്തിനായി വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍, ഒക്സാനയുടെ വ്യക്തിജീവിതത്തെ തെല്ലും മാനിക്കാതെ ഇത്തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സുല്‍ത്താനും ഒക്‌സാനയും വിവാഹമോചിതരായി എന്ന വാര്‍ത്തയും ടാര്‍ലോ തള്ളി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഒക്സാനയ്ക്ക് എല്ലാവിധ നിയമപരിരക്ഷയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് സുല്‍ത്താനും ഒക്സാനയും വിവാഹിതരായത്. നവംബറില്‍ മോസ്‌കോയില്‍ മറ്റൊരു വിവാഹച്ചടങ്ങും നടന്നു. റഷ്യന്‍ നീലച്ചിത്ര റിയല്‍റ്റി ഷോയില്‍ അഭിനയിച്ചതും ഒരാളുമായി സ്വിമ്മിംഗ് പൂളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ വൈറലായതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ, സുല്‍ത്താന്‍ രാജ്യാധികാരം ഉപേക്ഷിക്കേണ്ടിവരികയായിരുന്നു.

Related posts