റഷ്യന്‍ സുന്ദരിയെ പ്രണയിച്ച മലേഷ്യന്‍ രാജാവിന്റെ ദുരന്തകഥ ! പ്രിയതമയ്ക്കായി എല്ലാം ഉപേക്ഷിച്ച ശേഷം അവള്‍ പ്രസവിച്ചത് മറ്റാരുടെയോ കുഞ്ഞിനെയെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലില്‍ രാജാവ്; കുഞ്ഞിനെ മലേഷ്യന്‍ രാജാവാക്കാന്‍ കച്ചകെട്ടി റഷ്യന്‍ സുന്ദരി…

ചെറുപ്പക്കാരിയായ റഷ്യന്‍ സുന്ദരിയില്‍ മനംമയങ്ങി രാജ്യാധികാരം വരെ ഉപേക്ഷിച്ച മലേഷ്യന്‍ രാജാവ് ഒടുവില്‍ എല്ലാം തിരിച്ചറിയുകയാണ്. റിഹാന ഒക്സാന വ്യോവോഡിന എന്ന സുന്ദരിയെ വിവാഹം കഴിക്കുന്നതിനാണ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ കഴിഞ്ഞവര്‍ഷം രാജ്യാധികാരം വെച്ചൊഴിഞ്ഞത്. എന്നാല്‍, ഒക്സാന പ്രസവിച്ചത് മറ്റാരുടെയോ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞ സുല്‍ത്താന്‍ അവളെ മൊഴി ചൊല്ലിയിരിക്കുകയാണ്. ഇപ്പോള്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒക്സാന. ജനുവരിയിലാണ് സുല്‍ത്താന്‍ മുഹമ്മദ് രാജ്യാധികാരം ഒഴിഞ്ഞത്. നവംബറില്‍ മോസ്‌കോയില്‍വെച്ചുനടന്ന വിവാഹം വിവാദമായതോടെയാണ് അധികാരമൊഴിഞ്ഞ് ഒക്സാനയ്ക്കൊപ്പം ജീവിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍, രണ്ടുമാസം പ്രായമായ കുഞ്ഞ് ലിയോണ്‍ തന്റേതാകണമെന്നില്ലെന്ന് പ്രഖ്യാപിച്ച സുല്‍ത്താന്‍ മുഹമ്മദ്, ഒക്സാനയുമായുള്ള ബന്ധം പിരിഞ്ഞെന്നും പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ മിസ് മോസ്‌കോ കൂടിയായ ഒക്സാന രണ്ടും കല്‍പ്പിച്ചാണ്. കുഞ്ഞിന്റെ പിതാവ് മറ്റാരോ ആണെന്ന സുല്‍ത്താന്റെ പ്രഖ്യാപനം ഒക്സാനയെ വല്ലാതെ ചൊടിപ്പിച്ചുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.…

Read More

റഷ്യന്‍ പെണ്‍കുട്ടിയുടെ അതിസൗന്ദര്യത്തില്‍ മയങ്ങി വിവാഹം ചെയ്ത മലേഷ്യന്‍ രാജാവിന്റെ കിരീടം തെറിച്ചു ! വിനയായത് ടിവിഷോയ്ക്കിടെ പുതിയ രാജ്ഞിയും സഹമത്സരാര്‍ഥിയുമായി സ്വിമ്മിംഗ്പൂളില്‍ നടന്ന ശാരീരികബന്ധത്തിന്റെ വീഡിയോ…

ആശിച്ചു മോഹിച്ച് സ്വന്തമാക്കിയ പെണ്‍കുട്ടി ഇങ്ങനെയൊരു പണി തരുമെന്ന് മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍(49) സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല. സിംഹാസനമേറി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പദവി ഉപേക്ഷിക്കേണ്ട ദുര്‍ഗതിയാണ് ഇദ്ദേഹത്തിന് വന്നുഭവിച്ചിരിക്കുന്നത്. മിസ് മോസ്‌കോ ആയ 25 കാരി ഓക്‌സാന വോയ് വോഡിനയെയെ വിവാഹം ചെയ്തതാണ് രാജാവിന്റെ ജീവിതം നരകതുല്യമാക്കിത്തീര്‍ത്തിരിക്കുന്നത്. അതിസുന്ദരിയായ ഈ റഷ്യന്‍ പെണ്‍കുട്ടിയെ കണ്ട് മനസ്സിളകിയാണ് ഇദ്ദേഹം വിവാഹം നടത്തിയത്. പുതിയ രാജ്ഞി റിയാലിറ്റി ഷോയ്ക്കിടെ സ്വിമ്മിങ് പൂളില്‍ സഹമത്സരാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തായതാണ് രാജാവിന് പാരയായിത്തീര്‍ന്നിരിക്കുന്നത്. ഇന്നലെ രാവിലെയാണ് രാജാവ് രാജി വച്ചൊഴിഞ്ഞത്. അഞ്ച് വര്‍ഷം രാജാവായി വാഴേണ്ടിയിരുന്ന ഇദ്ദേഹം പൊടുന്നനെ സ്ഥാനമൊഴിഞ്ഞതിന്റെ കാരണം കൊട്ടാരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മലേഷ്യന്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു രാജി ഇതാദ്യമാണ്. മലേഷ്യയിലെ നോര്‍ത്ത് ഈസ്റ്റ് കെലന്‍ടാന്‍ സ്റ്റേറ്റിലെ ഭരണാധികാരിയായി സുല്‍ത്താന്‍…

Read More