16കാ​രി​യു​ടെ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വം ! ത​മി​ഴ്നാ​ട്ടി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​ത് നാ​ല് ആ​ശു​പ​ത്രി​ക​ള്‍;​കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ചും ആ​രോ​പ​ണം…

16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ നാ​ല് ആ​ശു​പ​ത്രി​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ അ​മ്മ നി​ര്‍​ബ​ന്ധി​ച്ച് എ​ട്ടു ത​വ​ണ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ‘ഒ​രു കു​ട്ടി​യു​ള്ള 21-35 പ്രാ​യ​ത്തി​ലു​ള്ള പ്രാ​യ​പൂ​ര്‍​ത്തി​യാ​യ വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മേ അ​ണ്ഡം ദാ​നം​ചെ​യ്യാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ, അ​തും ഒ​രി​ക്ക​ല്‍ മാ​ത്രം. ഈ ​സം​ഭ​വ​ത്തി​ല്‍ 16-കാ​രി​യെ പ​ല​ത​വ​ണ നി​ര്‍​ബ​ന്ധി​പ്പി​ച്ച് അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി’ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ മ​ന്ത്രി എം.​എ.​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സ​മി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ചു. കൂ​ടാ​തെ ഭ​ര്‍​ത്താ​വി​ന്റേ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ​മാ​യി സ​മ്മ​ത​പ​ത്ര​വും ഉ​ണ്ടാ​ക്കി. അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടീ​വ് ടെ​ക്നോ​ള​ജി ആ​ക്ട് ലം​ഘി​ച്ചു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം. മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More