ആ സംഭവത്തിനു ശേഷം കുഞ്ചാക്കോബോബനോട് മിണ്ടിയിട്ടില്ല ! ചാക്കോച്ചനുമായുള്ള പിണക്കത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി സാന്ദ്ര…

മലയാളത്തിലെ അതുല്യ സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കസ്തൂരിമാന്‍. അക്കാലത്ത് മലയാളത്തിന്റെ റൊമാന്റിക് നായകനായിരുന്ന കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ ചിത്രത്തില്‍ നായകനായി എത്തിയത്. മീരാജാസ്മിന്‍ നായികയായി എത്തിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അവതാരക സാന്ദ്ര ആമിയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ച നടിയാണ് സാന്ദ്ര ആമി. പിന്നീട് തമിഴ് ചിത്രങ്ങളും സീരിയലുകളുമായി തിരക്കിലായ താരം വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തില്‍ വീണ്ടും സജീവമായ താരം കുഞ്ചാക്കോ ബോബനുമായുള്ള പിണക്കത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കസ്തൂരിമാനിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നിസാരമായ പ്രശ്‌നങ്ങള്‍ക്ക് പിണങ്ങുക തന്റെ സ്വഭാവമായിരുന്നു. ചാക്കോച്ചന്‍…

Read More