ഐശ്വര്യ റായ് തന്നെയാണ് എന്റെ അമ്മയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ! ഞാന്‍ ജനിച്ചത് ഐവിഎഫിലൂടെയും; യുവാവിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ…

ഐശ്വര്യ റായ് അമ്മയാണെന്ന വാദവുമായി സംഗീത് കുമാര്‍ വീണ്ടും രംഗത്ത്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സംഗീത് ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. ആളുകള്‍ അതെല്ലാം ചിരിച്ചു തള്ളുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ കഥയുമായാണ് സംഗീത് രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനില്‍ വച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ അവകാശവാദം. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്‌ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബം പ്രതികരിച്ചിട്ടില്ല. അടുത്തിടെ സുപ്രസിദ്ധ ഗായിക അനുരാധ പദ്വാളിന്റെ മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു.

Read More