കെകെ ഹരിദാസ് സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ മുഴുനീള കോമഡി ചിത്രമാണ് കിണ്ണം കട്ടകള്ളന്‍. ശ്രീനിവാസന്‍, ജഗദീഷ്, ദേവയാനി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സതീഷ് കുറ്റിയിലായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. തന്റെ തിരിച്ചുവരവിനു കൂടി കാരണമായ സിനിമയാണ് കിണ്ണം കട്ടകള്ളന്‍ എന്നുപറയുകയാണ് സതീഷ്. അതില്‍ മുഖ്യപങ്കുവഹിച്ചത് ശ്രീനിവാസനാണെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതം രക്ഷപ്പെടാനുണ്ടായ സംഭവത്തെക്കുറിച്ച് സതീഷ് കുറ്റിയില്‍ പറയുന്നതിങ്ങനെ…’ഒന്നര ലക്ഷം രൂപയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രീനിയേട്ടന് പ്രതിഫലം നിശ്ചയിച്ചത്. 25000 രൂപ അഡ്വാന്‍സും നല്‍കി. ഒറ്റപ്പാലത്ത് പടം തുടങ്ങാനുള്ള എല്ലാ സംവിധാനങ്ങളുമായി. ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിയേട്ടനെ ഞങ്ങള്‍ നന്നായൊന്ന് സല്‍ക്കരിച്ചു. പതിവില്‍ നിന്നും കൂടുതലായി അദ്ദേഹം അന്ന് വിസ്‌കി കഴിച്ചു. പിറ്റേന്ന് സെറ്റ് മുഴുവന്‍ റെഡിയായി. പക്ഷേ ശ്രീനിയേട്ടന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. പക്ഷേ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്തിട്ട് ഷൂട്ടിംഗ്…
Read More