സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചു പോകില്ല ! കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെ പരിഹസിച്ച് ശ്രീനിവാസന്‍…

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വരാനിരിക്കുന്ന ഹൈസ്പീഡ് റെയില്‍ സര്‍വീസ് പദ്ധതിയായ സില്‍വര്‍ ലൈനിനെതിരേ പരിഹാസവുമായി നടന്‍ ശ്രീനിവാസന്‍. സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചുപോകില്ലെന്ന് ശ്രീനിവാസന്‍ പ്രതികരിച്ചു, ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനം കഴിഞ്ഞിട്ടുവേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

Read More

ധ്യാനിന് നവ്യയെ വിവാഹം കഴിക്കണം ! മീര ജാസ്മിന്‍ ഏട്ടത്തിയമ്മയാകുന്നതിനോടു വിരോധമുണ്ടോയെന്ന് ധ്യാനിനോട് വിനീത്; ശ്രീനിവാസന്റെ കുടുംബത്തിന്റെ പഴയ വീഡിയോ വൈറല്‍…

മലയാള സിനിമയ്ക്ക് ഏറെ സംഭാവന നല്‍കിയ കുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. നടന്‍,സംവിധായകന്‍,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ ശ്രീനിയുടെ പാത തന്നെയാണ് മക്കളും പിന്തുടരുന്നത്. മൂത്ത മകന്‍ വിനീതും ഇളയമകന്‍ ധ്യാനും അച്ഛനെപ്പോലെ സിനിമയിലെ പല മേഖലകളിലും കഴിവു തെളിയിച്ചവരാണ്. വിനീത് ഇന്ന് മലയാളം സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനും സംവിധായകനുമൊക്കെയാണ്. ധ്യാനും നടനും സംവിധായകനുമൊക്കെയായി അരങ്ങു തകര്‍ക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതി. നിവിന്‍ പോളി നായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നവ്യ നായരെ വലിയ…

Read More

ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി !വരവേല്‍പ്പ് സിനിമയുടെ കഥ തന്റെ അച്ഛന്റെ ജീവിതമെന്ന് ശ്രീനിവാസന്‍

മോഹന്‍ലാലിനെ നായകനാക്കി ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമയാണ് വരവേല്‍പ്പ്. 1989ല്‍ പുറത്തിറങ്ങിയ ഈ സിനിമ മികച്ച വിജയം നേടിയതിനോടൊപ്പം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വരവേല്‍പ്പ് എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ രചയിതാവായ ശ്രീനിവാസന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനി അധികമാര്‍ക്കും അറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അച്ഛന്‍ വാങ്ങിയ ബസും അത് തല്ലിത്തകര്‍ത്തതുമെല്ലാം കോര്‍ത്തിണക്കിയാണ് വരവേല്‍പ്പിന്റെ കഥ ഒരുക്കിയതെന്ന് ശ്രീനി പറയുന്നു. വരവേല്‍പ്പ് സിനിമയിലെ മുരളീധരന്റെ അനുഭവങ്ങള്‍ തന്റെ അച്ഛന് സംഭവിച്ചതാണെന്നും അന്നത്തെ പാര്‍ട്ടിക്കാരുടെ മാനസിക വളര്‍ച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അദ്ദേഹത്തിന് വരുത്തി വച്ചത്. ശ്രീനിവാസന്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്‍ താമസിക്കുന്ന വീടും പറമ്പും കെഎഫ്‌സിയില്‍ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി. അതോടെ പാര്‍ട്ടിക്കാരുടെ…

Read More

വിസ്‌കി കഴിച്ച് ശ്രീനിവാസന്‍ അവശനായതോടെ ഷൂട്ടിംഗ് മുടങ്ങി ! അങ്ങനെ താന്‍ രക്ഷപ്പെട്ടുവെന്ന് നിര്‍മാതാവ്; അക്കഥ ഇങ്ങനെ… …

കെകെ ഹരിദാസ് സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ മുഴുനീള കോമഡി ചിത്രമാണ് കിണ്ണം കട്ടകള്ളന്‍. ശ്രീനിവാസന്‍, ജഗദീഷ്, ദേവയാനി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സതീഷ് കുറ്റിയിലായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. തന്റെ തിരിച്ചുവരവിനു കൂടി കാരണമായ സിനിമയാണ് കിണ്ണം കട്ടകള്ളന്‍ എന്നുപറയുകയാണ് സതീഷ്. അതില്‍ മുഖ്യപങ്കുവഹിച്ചത് ശ്രീനിവാസനാണെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതം രക്ഷപ്പെടാനുണ്ടായ സംഭവത്തെക്കുറിച്ച് സതീഷ് കുറ്റിയില്‍ പറയുന്നതിങ്ങനെ…’ഒന്നര ലക്ഷം രൂപയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രീനിയേട്ടന് പ്രതിഫലം നിശ്ചയിച്ചത്. 25000 രൂപ അഡ്വാന്‍സും നല്‍കി. ഒറ്റപ്പാലത്ത് പടം തുടങ്ങാനുള്ള എല്ലാ സംവിധാനങ്ങളുമായി. ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിയേട്ടനെ ഞങ്ങള്‍ നന്നായൊന്ന് സല്‍ക്കരിച്ചു. പതിവില്‍ നിന്നും കൂടുതലായി അദ്ദേഹം അന്ന് വിസ്‌കി കഴിച്ചു. പിറ്റേന്ന് സെറ്റ് മുഴുവന്‍ റെഡിയായി. പക്ഷേ ശ്രീനിയേട്ടന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. പക്ഷേ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്തിട്ട് ഷൂട്ടിംഗ്…

Read More

എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്…ഇത് വല്ല ചവനപ്രാശം വല്ലതുമാണോ ! ട്വന്റി-ട്വന്റിയ്ക്ക് പിന്തുണയുമായി ശ്രീനിവാസന്‍…

ട്വന്റി-ട്വന്റി കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ഒരു ചാനല്‍ പരിപാടിയിലാണ് ശ്രീനിവാസന്‍ തുറന്നു പറഞ്ഞത്. ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മല്‍സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനോ, പാര്‍ട്ടിയില്‍ അംഗമായി എന്തെങ്കിലും നേട്ടമുണ്ടാക്കാനോ വേണ്ടിയിട്ടില്ല. താരങ്ങളുടെ രാഷ്ട്രീയപ്രവേശനം പാര്‍ട്ടികളെക്കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ്. അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷ. എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കണം. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു. നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കുകയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം ലേഹ്യം പോലെ ഉള്ള സാധനം ആണോ നവോത്ഥാനം എന്നും ശ്രീനിവാസന്‍ ചോദിച്ചു. ഇ ശ്രീധരന്‍ ചേരേണ്ടിയിരുന്നത് ട്വന്റി-ട്വന്റിയില്‍…

Read More

എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല ! മരുന്നുകള്‍ കടലില്‍ വലിച്ചെറിയണം;നിലപാട് ഒന്നു കൂടി വ്യക്തമാക്കി ശ്രീനിവാസന്‍…

അലോപ്പതി രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. വൈറ്റമിന്‍ സി കോവിഡിന് പ്രതിരോധം തീര്‍ക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് ഇതിനെ വിമര്‍ശിച്ച് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. ഇത് വ്യാജപ്രചരണമാണെന്നും ദയവ് ചെയ്ത് സാമൂഹ്യദ്രോഹപരമായ പ്രചാരണം നടത്തരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം വന്നത്. എന്നാല്‍, തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ശ്രീനിവാസന്‍. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ട് അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, താന്‍ വലിയ ആശുപത്രികളില്‍ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും അതിനിയും പോകുമെന്നും ശ്രീനിവാസന്‍ പറഞ്ഞുവെന്നും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.…

Read More

ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്‌നമില്ല ! അന്ന് ആ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത്…

ശ്രീനിവാസന്റെ രചനയില്‍ ലാല്‍ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. എന്നാല്‍ ചിത്രം ആദ്യം ജയറാമിനെ നായകനാക്കിയുള്ള ഒരു പ്രോജക്റ്റ് ആയിരുന്നു. ബിജു മേനോന്റെ അനിയന്‍ കഥാപാത്രത്തിന് പകരം ജയറാമിന്റെ ചേട്ടന്‍ കഥാപാത്രമായി മുരളി ഒരു മലയോര ഗ്രാമത്തില്‍ വന്നു കൃഷി ആരംഭിക്കുന്നതും, പിന്നീടു അപകടം സംഭവിക്കുമ്പോള്‍ അവര്‍ക്ക് തുണയായി ജയറാമിന്റെ അനിയന്‍ കഥാപാത്രം അവിടേക്ക് വരുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുരളിയുടെ ഭാര്യവേഷത്തില്‍ നിശ്ചയിച്ചിരുന്നത് ശോഭനയെയും. എന്നാല്‍ ലാല്‍ജോസ് ജയറാമിനോട് കഥ പറയാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ജയറാമിന് കാസ്റ്റിംഗ് ഇഷ്ടപ്പെട്ടില്ല. ജയറാം ലാല്‍ജോസിനോടു പറഞ്ഞു.’നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില്‍ എനിക്ക് ഇഷ്ടമായില്ലെങ്കില്‍ പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്‌നമില്ല’. ശ്രീനിവാസന്‍ എന്ന രചയിതാവിനെ കൂടുതല്‍ വിശ്വസിച്ച…

Read More

ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല; ശ്രീനിവാസന് മറുപടിയുമായി ഗീത…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ നടന്‍ വിമര്‍ശിക്കുക കൂടി ചെയ്തതോടെ പുതിയ വിവാദത്തിനാണ് തുടക്കമായത്. പലരും രൂക്ഷമായ ഭാഷയില്‍ ശ്രീനിവാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നത്. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഗീത ശ്രീനിവാസന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്‍ എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും ഞാന്‍ താങ്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ തലമുറയിലെ /യുടെ കലാകാരനാണ് താങ്കള്‍ എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ സന്ദേശം പോലുള്ള സിനിമകള്‍ ഉന്നയിച്ച രാഷ്ട്രീയ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട ഒരു വ്യക്തിയുമാണ് ഞാന്‍. എന്നാല്‍ താങ്കളുടെ സഹപ്രവര്‍ത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങള്‍ക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും…

Read More

ഞാനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസ പോലും ചിലവാക്കില്ല പിന്നല്ലേ ഒന്നരക്കോടി ! ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും ശ്രീനിവാസന്‍; ഞെട്ടലോടെ ആരാധകര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്നാണ് ശ്രീനിവാസന്‍ ആരോപിക്കുന്നത്. ഡബ്യുസിസിയുടെ ഉദ്ദേശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നു പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ സംഘടന ഇതുവരെ തയാറായിട്ടില്ല. ദിലീപ് വിഷയത്തില്‍ സൂപ്പര്‍താരങ്ങളുള്‍പ്പടെ മൗനം പാലിച്ചു പോരുന്ന സമയത്ത് ശ്രീനിവാസന്‍ നടത്തിയ തുറന്നു പറച്ചില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഏറെക്കാലമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ വെളിപ്പെടുത്തലുകളെ ആര്‍ക്കും അത്ര പെട്ടെന്ന് നിസ്സാരവല്‍ക്കരിക്കാനാവില്ല.ദിലീപ് വിഷയത്തില്‍ ഇതു വരെ അഭിപ്രായം പറയാതിരുന്ന അദ്ദേഹം ഇപ്പോള്‍ ഇങ്ങനെയൊരു തുറന്നു പറച്ചില്‍ നടത്തിയതെന്തിനെന്നും ആര്‍ക്കും വ്യക്തമല്ല. ‘ഒന്നരക്കോടിരൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ല. ഇത് കെട്ടിച്ചമച്ച കഥയാണെന്നാണ് തനിക്കു തോന്നുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യവും…

Read More