‘കട്ടപ്പയും സിങ്കവും’ ഉള്‍പ്പെടെ തമിഴകത്തെ എട്ടു താരങ്ങള്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈ: മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ കേസില്‍ എട്ട് തമിഴ് അഭിനേതാക്കള്‍ക്കെതിരേ നീലഗിരി കോടതി ജാമ്യമില്ലാ വാറണ്ട്് പുറപ്പെടുവിച്ചു. സൂര്യ, ശരത്കുമാര്‍, സത്യരാജ്, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന്‍, ശ്രീപ്രിയ എന്നിവര്‍ക്കെതിരെയാണു ജുഡീഷല്‍ മജിസ്‌ട്രേട്ട് സെന്തില്‍കുമാര്‍ രാജവേല്‍ അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചത്. 2009ലാണ് സ്വതന്ത്ര പത്രപ്രവര്‍ത്തകനായ എം. റോസാരിയോ ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2009ല്‍ ഭുവനേശ്വരി എന്ന നടിയെ പെണ്‍വാണിഭ കേസില്‍ അറസ്റ്റ് ചെയ്തിരുന്നതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍വാണിഭ സംഘങ്ങള്‍ക്കു പിന്നില്‍ പ്രമുഖരായ പല അഭിനേതാക്കളുമുണ്ടെന്ന റിപ്പോര്‍ട്ട് ഒരു തമിഴ് പത്രം അഭിനേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാരോപിച്ചു നടികര്‍ സംഘം സൂപ്പര്‍താരം നീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖരെ അണിനിരത്തി പ്രതിഷേധിച്ചു. സൂര്യ, ശരത്കുമാര്‍ തുടങ്ങി മിക്ക അഭിനേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. നടികര്‍ സംഘത്തിന്റെ അന്നത്തെ പ്രസി!ഡന്റ് ശരത്കുമാര്‍ നല്‍കിയ…

Read More

ബാഹുബലിയ്‌ക്കെതിരേ പ്രതിഷേധം; യുവാവ് കത്തിച്ചത് 10 ബൈക്കുകള്‍

ബെംഗളൂരു: റിക്കാര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്‌ക്കെതിരേ പ്രതിഷേധിച്ച് കന്നട യുവാവ് കത്തിച്ചത് 10 ബൈക്കുകള്‍. കന്നടച്ചിത്രങ്ങള്‍ക്കു പകരം ബാഹുബലി പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ്  ഹോസ്‌കോട്ടെ അലങ്കാര്‍ തീയറ്ററിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് സന്തോഷ്(20) എന്ന യുവാവ് തീകൊളുത്തിയത്. രണ്ടു കാനുകളിലായി കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ചാണ് ഇയാള്‍ ബൈക്ക് കത്തിച്ചത്. മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനായ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സന്തോഷിനെ തടയാന്‍ തിയറ്ററിലെ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കന്നഡ സിനിമയ്ക്കു പകരം ബാഹുബലി രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാള്‍ക്കു മാനസിക വൈകല്യമുള്ളതായും സൂചനയുണ്ട്. കാവേരി നദീജല പ്രശ്‌നത്തില്‍ ഒന്‍പതുവര്‍ഷം മുന്‍പു നടന്‍ സത്യരാജ് നടത്തിയ കന്നഡ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ബാഹുബലി കര്‍ണാടകയിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ചില സംഘടനകള്‍ നേരത്തേ രംഗത്തുവന്നിരുന്നു. കന്നഡ ചലാവലി…

Read More