‘കട്ടപ്പയും സിങ്കവും’ ഉള്‍പ്പെടെ തമിഴകത്തെ എട്ടു താരങ്ങള്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

aaaചെന്നൈ: മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ കേസില്‍ എട്ട് തമിഴ് അഭിനേതാക്കള്‍ക്കെതിരേ നീലഗിരി കോടതി ജാമ്യമില്ലാ വാറണ്ട്് പുറപ്പെടുവിച്ചു. സൂര്യ, ശരത്കുമാര്‍, സത്യരാജ്, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന്‍, ശ്രീപ്രിയ എന്നിവര്‍ക്കെതിരെയാണു ജുഡീഷല്‍ മജിസ്‌ട്രേട്ട് സെന്തില്‍കുമാര്‍ രാജവേല്‍ അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചത്. 2009ലാണ് സ്വതന്ത്ര പത്രപ്രവര്‍ത്തകനായ എം. റോസാരിയോ ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2009ല്‍ ഭുവനേശ്വരി എന്ന നടിയെ പെണ്‍വാണിഭ കേസില്‍ അറസ്റ്റ് ചെയ്തിരുന്നതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.

പെണ്‍വാണിഭ സംഘങ്ങള്‍ക്കു പിന്നില്‍ പ്രമുഖരായ പല അഭിനേതാക്കളുമുണ്ടെന്ന റിപ്പോര്‍ട്ട് ഒരു തമിഴ് പത്രം അഭിനേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാരോപിച്ചു നടികര്‍ സംഘം സൂപ്പര്‍താരം നീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖരെ അണിനിരത്തി പ്രതിഷേധിച്ചു. സൂര്യ, ശരത്കുമാര്‍ തുടങ്ങി മിക്ക അഭിനേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. നടികര്‍ സംഘത്തിന്റെ അന്നത്തെ പ്രസി!ഡന്റ് ശരത്കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്രത്തിന്റെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം മാപ്പു പറഞ്ഞു മേല്‍നടപടികളില്‍ നിന്ന് ഒഴിവായി.

അന്നു പ്രതിഷേധ വേദിയില്‍ അഭിനേതാക്കള്‍ കുറ്റപ്പെടുത്തിയത് പ്ത്രത്തെയല്ലയെന്നും പത്രപ്രവര്‍ത്തകരെയാണെന്നുമാണെന്നാണ് ഹര്‍ജിക്കാരന്‍ നീലഗിരി കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍മാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം 2011 ഡിസംബര്‍ 19നു ഹൈക്കോടതി തള്ളി. കേസ് 15നു പരിഗണിച്ച നീലഗിരി കോടതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടു പ്രതികള്‍ക്കു സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ആരും കോടതിയില്‍ എത്തിയില്ല. ഇതേത്തുടര്‍ന്നാണു കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജൂണ്‍ 17നു കേസ് വീണ്ടും പരിഗണിക്കും.

Related posts