ക​ട​ന്നു വ​രൂ ക​ട​ന്നു വ​രൂ തി​ക​ച്ചും സൗ​ജ​ന്യം… ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കോ​വി​ഡ് വാ​ക്‌​സി​ന്‍; ഉ​ത്പാ​ദ​നം നി​ര്‍​ത്തി സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്…

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വി​ഷീ​ല്‍​ഡ് ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ വ​ലി​യ തോ​തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഉ​ത്പാ​ദ​നം നി​ര്‍​ത്തി പൂ​ന സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്… വാ​ക്‌​സി​ന്റെ ആ​വ​ശ്യം കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 31 മു​ത​ല്‍ ഉ​ത്പാ​ദ​നം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. 20 കോ​ടി ഡോ​സ് വാ​ക്സി​ന്‍ മ​രു​ന്നു​ക​മ്പ​നി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഒ​മ്പ​തു​മാ​സ​മാ​ണ് വാ​ക്‌​സി​ന്റെ കാ​ലാ​വ​ധി. സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ആ​വ​ശ്യ​ക്കാ​രി​ല്ലെ​ന്ന് ക​മ്പ​നി മേ​ധാ​വി അ​ദാ​ര്‍ പൂ​നാ​വാ​ലെ പ​റ​ഞ്ഞു. ആ​സ്ട്ര സെ​നെ​ക്ക​യു​മാ​യി ചേ​ര്‍​ന്ന് കോ​വി​ഷീ​ല്‍​ഡാ​ണ് ക​മ്പ​നി നി​ര്‍​മി​ക്കു​ന്ന പ്ര​ധാ​ന കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍. 100 കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്‌​സി​ന്‍ ഇ​തി​ന​കം ഉ​ത്പാ​ദി​പ്പി​ച്ചു. യു.​എ​സ്. മ​രു​ന്നു​നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ നൊ​വാ​വാ​ക്‌​സി​ന്റെ കോ​വോ​വാ​ക്‌​സും ക​മ്പ​നി നി​ര്‍​മി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഭൂ​രി​ഭാ​ഗം​പേ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തും കോ​വി​ഡി​നോ​ടു പൊ​രു​ത്ത​പ്പെ​ട്ട് ജീ​വി​ച്ചു​തു​ട​ങ്ങി​യ​തും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്ന​തു​മൊ​ക്കെ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗ​ത്തെ ബാ​ധി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കോ​വി​ഡി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​നു​വേ​ണ്ടി ഇ​ന്ത്യ​യ​ട​ക്കം എ​ല്ലാ രാ​ജ്യ​ങ്ങ​ളും നെ​ട്ടോ​ട്ട​മാ​യി​രു​ന്നു. പി​ന്നീ​ട് വാ​ക്‌​സി​നെ​ത്തി​യ​പ്പോ​ഴും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യി…

Read More

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്റെ അവസാനഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ അനുമതി; പരീക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലാഴ്ച ഇടവിട്ട് രണ്ടു ഡോസ് നല്‍കും;വിവരങ്ങള്‍ ഇങ്ങനെ…

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി ലഭിച്ചു. കോവിഡ് 19 വിഷയ വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ വിലയിരുത്തിയ ശേഷം ഞായറാഴ്ച രാത്രിയോടെയാണ് ഡിസിജിഐ ഡോ. വി.ജി. സൊമാനി ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കിയത്. മൂന്നാംഘട്ട ട്രയല്‍ നടത്തുന്നതിനു മുമ്പ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് സുരക്ഷാ ഡേറ്റ കൈമാറണമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് നാലാഴ്ച ഇടവിട്ട് രണ്ട് ഡോസ് വാക്‌സിനാണ് നല്‍കുന്നത്. അതായത് ആദ്യ ഡോസ് നല്‍കി 28 ദിവസത്തിനു ശേഷമാണ് അടുത്ത ഡോസ് നല്‍കുന്നത്. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ സുരക്ഷയും പ്രതിരോധ ശക്തിയും വിലയിരുത്തും. ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ വാക്സിന്റെ…

Read More