മോഹന്‍ലാലിന്റെ ബന്ധുവാണ് ! സിനിമയിലെത്തിച്ചത് ലാലേട്ടന്‍;വെളിപ്പെടുത്തലുമായി ശ്രീയ രമേഷ്…

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശ്രീയ രമേഷ്. മിനിസ്‌ക്രീനില്‍ നിന്നാണ് താരം സിനിമയിലെത്തിയത്. അഭിനയ രംഗത്തേക്കുള്ള തന്റെ വരവ് യാദൃശ്ചികമായിരുന്നുവെന്ന് പറയുകയാണ് ശ്രീയ രമേഷ് ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്്. പഠനകാലത്ത് വീട്ടുകാരറിയാതെയാണ് കലാപരിപാടികളില്‍ പങ്കെടുത്തതെന്നും വിവാഹശേഷം ഭര്‍ത്താവ് രമേഷ് നായര്‍ക്കൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് ഭര്‍ത്താവിന്റെ പിന്തുണയിലാണ് കലാരംഗത്ത് സജീവമായത്. അങ്ങനെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അവസരം ലഭിക്കുന്നതെന്ന് ശ്രീയ പറയുന്നു. താന്‍ മോഹന്‍ലാലിന്റെ ബന്ധുവാണെന്നും അദ്ദേഹം വഴിയാണ് സിനിമയില്‍ എത്തുന്നതെന്നും ശ്രീയ പറഞ്ഞു. വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരും ഹാപ്പിയാണ്. സീരിയല്‍ അഭിനയത്തിലൂടെ ധാരാളം ആരാധകരെ ലഭിച്ചിട്ടുണ്ട്. ചിലര്‍ എവിടെക്കണ്ടാലും ഓടിവന്ന് സ്‌നേഹപ്രകടനം നടത്താറുമുണ്ട്.എന്നാല്‍ സ്‌നേഹപ്രകടനത്തിനൊപ്പം ചീത്ത കേള്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുമുണ്ട്. ചില സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളാണ്…

Read More