വഴിയോരത്ത് കിട്ടുന്ന കരിമ്പിന്‍ ജ്യൂസ് അങ്ങനെ വാങ്ങിക്കുടിക്കല്ലേ നല്ല ഉഗ്രന്‍ പണികിട്ടും;കരിമ്പിന്‍ ജ്യൂസ് ഹാനികരമാകുന്നതിങ്ങനെ…

ദാഹിച്ചു വലഞ്ഞു വരുമ്പോഴാണ് വഴിയോരത്ത് നല്ല കരിമ്പിന്‍ ജ്യൂസ് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍പിന്നെ ഒരു ഗ്‌ളാസ് വാങ്ങിക്കുടിച്ചേക്കാമെന്ന് കരുതിയാല്‍ അത് പലപ്പോഴും നയിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കായിരിക്കും. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതെന്നു കണ്ടെത്തുകയും കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ അനധികൃത കരിമ്പ് ജ്യൂസ് വില്‍പന നിരോധിക്കുകയും ചെയ്തിരിക്കുകയാണ്. ശുദ്ധജലത്തിന്റെ പിച്ച്മൂല്യം ഏഴെന്നിരിക്കിരേ കരിമ്പിന്‍ ജ്യൂസില്‍ ചേര്‍ക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലാണ്. അമ്ലത്വം ഇത്രയധികം കൂടുന്നതിനാല്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ നിരോധനവുമായി മുന്നോട്ടു വന്നത്. ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ റോഡരികിലെ അനധികൃത കരിമ്പ് ജ്യൂസ് കച്ചവടം നിലച്ചു. എന്നാല്‍ കാഞ്ഞങ്ങാട് നഗരസഭാ പരിധി കഴിഞ്ഞാല്‍ കരിമ്പ് ജ്യൂസ് വില്‍പന ഇപ്പോഴും വ്യാപകമാണ്. കാഞ്ഞങ്ങാട് ടൗണില്‍നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ മാവുങ്കാലില്‍…

Read More