മാനസികാരോഗ്യം വളര്‍ത്താന്‍ വേറിട്ട പരിപാടിയുമായി ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്; ടോക്ക്‌ഷോയില്‍ പങ്കെടുക്കുന്നത് ലോകപ്രശസ്ത കായിക താരങ്ങള്‍…

കൊച്ചി: ആളുകളില്‍ മാനസികാരോഗ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് യൂട്യൂബിലും ഫേസ്ബുക്കിലും ”മൈന്‍ഡ് മാറ്റേഴ്സ്” എന്ന ടോക്ക് ഷോ ആരംഭിക്കുന്നു. ടോക്ക് ഷോയിലൂടെ, കായിക രംഗത്തെ പ്രമുഖ താരങ്ങള്‍ക്ക് കരിയറില്‍ അവര്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കാനുള്ള ഒരു വേദി കമ്പനി ഒരുക്കുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സമീര്‍ കൊച്ചാര്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പരയില്‍ പ്രമുഖ കായിക താരങ്ങളായ സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര എന്നിവരുമായി സംവദിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരുടെ പോരാട്ടങ്ങളെയും സ്വയം അവബോധത്തിലേക്കുള്ള യാത്രയെയും കേന്ദ്രീകരിച്ചായിരിക്കും സംഭാഷണങ്ങള്‍. മാനസിക പ്രശ്നങ്ങള്‍ ആരെയും ബാധിക്കാമെന്നും അത് ശരിയാകാതിരിക്കുന്നതില്‍ തെറ്റില്ലെന്നും വീണ്ടും ശരിയാക്കാന്‍ ശ്രമിക്കുന്നതിലാണ് കാര്യമെന്നതിലും അവബോധം നല്‍കുവാനും ഷോയിലൂടെ പദ്ധതിയിടുന്നു. മാസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിലവിലുള്ള വിലക്കുകള്‍ ഇല്ലാതാക്കുകയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള…

Read More