റോഡില്‍ മുറിവേറ്റ് കുരങ്ങ് ബോധരഹിതനായി ! ഞൊടിയിടയില്‍ കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്, വീഡിയോ വൈറല്‍

നായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായ കുരങ്ങിന് കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്. കൃത്രിമ ശ്വാസവും പ്രാഥമിക ശ്രുശൂഷയും നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് പേരംമ്പലൂരിലാണ് സംഭവം. നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കുരങ്ങിനെ കടിച്ചുമുറിവേല്‍പ്പിക്കുന്ന കാഴ്ച കണ്ടാണ് 38 കാരനായ പ്രഭു വണ്ടിനിര്‍ത്തുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള കുരങ്ങായിരുന്നു അത്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ കുരങ്ങ് താഴേക്ക് വീഴുകയായിരുന്നു. നായ്ക്കളെ ഓടിച്ച് കുരങ്ങിനെ എടുത്തപ്പോള്‍ അതിന് ബോധമില്ലായിരുന്നു. വെള്ളം കൊടുത്ത് തട്ടിവിളിച്ചപ്പോഴും അനക്കമില്ലാതെ കിടന്നു. തുടര്‍ന്ന് കുരങ്ങിനെ മൃഗാശുപത്രിയിലെത്തിക്കാന്‍ പ്രഭു സുഹൃത്തിനൊപ്പം ബൈക്കില്‍ പുറപ്പെട്ടു.യാത്രക്കിടയിലാണ് കുരങ്ങിന് ശ്വാസം പോകുന്നതായി കണ്ടത്. ഉടനെ വണ്ടി നിര്‍ത്തി കുരങ്ങിന്റെ നെഞ്ചില്‍ അമര്‍ത്തുകയും രണ്ടുമൂന്ന് തവണ വായകൊണ്ട് കൃത്രിമ ശ്വാസം നല്‍കുകയുമായിരുന്നു. പെട്ടെന്ന് കുരങ്ങിന് ശ്വാസം തിരിച്ചു കിട്ടുകയായിരുന്നു. ഉടന്‍ തന്നെ കുരങ്ങിനെ…

Read More