ചൈനീസ് ഭീമന്‍ അംബാനിയെ മലര്‍ത്തിയടിക്കുമോ ? ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനി…

ഇന്ത്യന്‍ ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ പുലര്‍ത്തുന്ന അപ്രമാദിത്വം അവസാനിപ്പിക്കാന്‍ ചൈനീസ് കമ്പനി വരുന്നു ? ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈല്‍ ഇതിനോടകം എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന മൊബൈല്‍ ഇന്ത്യയിലെത്തിയാല്‍ കനത്ത തിരിച്ചടി നേരിടുക റിലയന്‍സിന്റെ ജിയോയ്ക്കാവും. 38ലക്ഷം 5ജി ഉപഭോക്താക്കളാണ് ചൈന മൊബൈലിനുള്ളത്. ഇന്ത്യയിലും 5ജി വിപണിയാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. 5ജി ഉപഭോക്താക്കളുടെ 2020ല്‍ എണ്ണം ഒരുകോടിയാക്കാനാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. ചൈനയില്‍ 9.3 കോടിയില്‍ അധികം ആളുകളാണ് ചൈന മൊബൈലിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ലോകത്തെ രണ്ടാമത്തെ ടെലികോം സേവനദാതാക്കളുമായി ഇന്ത്യയിലെ ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാവും ഇന്ത്യന്‍ വിപണിയിലേക്കുള്ള ചൈന മൊബൈലിന്റെ വരവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുള്ള സാധ്യതകള്‍ ആരാഞ്ഞുള്ള ചര്‍ച്ചകള്‍ 2019 ഡിസംബറില്‍ പൂര്‍ത്തിയായതായാണ് വിവരം. നിലവിലെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍…

Read More

ജിയോയെ നേരിടാന്‍ ടെലികോം കമ്പനികള്‍ ഒന്നിച്ചപ്പോള്‍ പണി കിട്ടിയത് ജീവനക്കാര്‍ക്ക് ! 65,000 ആളുകള്‍ക്ക് ജോലി നഷ്ടമാവും; പ്രധാനമായും ബാധിക്കുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും മിഡില്‍ ലെവല്‍ മാനേജര്‍മാരെയും…

റിലയന്‍സ് ജിയോയുടെ രംഗപ്രവേശത്തോടെ അടികിട്ടിയത് ഉപയോക്താക്കളെ ചൂഷണം ചെയ്ത് വന്‍ലാഭം നേടിയിരുന്ന ടെലികോം കമ്പനികള്‍ക്കാണ്. ജിയോ ഒഴികെ ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ടു നീങ്ങുന്നത്. പിടിച്ചു നില്‍ക്കാനായി ചിലര്‍ ഒന്നിച്ചെങ്കിലും വലിയ ലാഭമുണ്ടാക്കാനായില്ല. ചില കമ്പനികള്‍ ഇതിനോടകം പൂട്ടിക്കെട്ടുകയും ചെയ്തു. അടുത്ത ആറുമാസത്തിനുള്ളില്‍ ടെലികോം മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകള്‍ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ടെലികോം മേഖലയ്ക്ക് കോടികളുടെ നഷ്ടമാകും ഉണ്ടാകുക. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അതിവേഗം വളര്‍ന്നുവന്ന ടെലികോം മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുന്‍നിര ടെലികോം കമ്പനികള്‍ പിരിച്ചുവിട്ടതും പിരിഞ്ഞു പോയതുമായ ജീവനക്കാരുടെ കണക്കെടുത്താല്‍ ഞെട്ടും. കാരണം ഓരോ മാസവും ആയിരക്കണക്കിന് ജീവനക്കാരെയാണ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓരോ കമ്പനിയും പിരിച്ചുവിടുന്നത്. റിലയന്‍സ് ജിയോ വന്നതിനു ശേഷം 2017…

Read More

ഞങ്ങളെ തോല്‍പ്പിക്കാനാവില്ല മക്കളെ! അടവുമാറ്റിപ്പിടിച്ച് ബിഎസ്എന്‍എല്‍; 249 രൂപയ്ക്ക് പ്രതിദിനം പത്ത് ജിബി ഡേറ്റ; രാത്രി കോളുകളും ഞായറാഴ്ചയിലെ കോളുകളും സൗജന്യം

ജിയോയുടെ സൗജന്യ സേവനങ്ങള്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിരിക്കുകയാണ് റിലയന്‍സ്. അംബാനിയുടെ ഈ തീരുമാനത്തില്‍ ഉപഭോക്താക്കള്‍ സന്തോഷത്തിലും മറ്റ് കമ്പനികള്‍ കലിപ്പിലുമാണ്. എന്നാല്‍ ജിയോയുടെ ഒരു പദ്ധതിക്കും തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് ബിഎസ്എന്‍എല്‍. ആരെയും ഞെട്ടിക്കുന്ന കിടിലന്‍ ഓഫറുമായാണ് ബിഎസ്എന്‍എലിന്റെ പുതിയ വരവ്. എന്നാല്‍ ഒരു ചെറിയ വ്യത്യാസം മാത്രം. ഇത്തവണ മൊബൈലിനല്ല ഓഫര്‍, മറിച്ച് ബ്രോഡ്ബാന്‍ഡിനാണ്. 249 രൂപയ്ക്കുള്ള അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് സേവനമാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറനുസരിച്ച് പ്രതിദിനം 10ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ലഭിക്കുക. എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, സൗജന്യകോളുകള്‍ രാത്രി 9 മണിമുതല്‍ രാവിലെ 7 മണിവരെ മാത്രമേ വിളിക്കാനാകൂ. ഒപ്പം ഞായറാഴ്ചകളിലും കോളുകളെല്ലാം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ഡാറ്റാ സ്പീഡ് 2 എംബിപിഎസ് ആയിരിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് ബ്രോഡ്ബാന്റെത്തിക്കുക എന്ന ലക്ഷ്യമാണ് ബിഎസ്എന്‍എല്‍ മുന്നോട്ടുവെക്കുന്നത്. 249…

Read More

ജിയോയുടെ സമ്മര്‍ സര്‍പ്രൈസ്! പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി രണ്ടാഴ്ച നീട്ടി; പുതിയ പദ്ധതി പ്രകാരം ചാര്‍ജ് ഈടാക്കിതുടങ്ങുന്നത് ജൂലൈയില്‍

അതിശയിപ്പിക്കുന്ന വാര്‍ത്തകളും വാഗ്ദാനങ്ങളുമായേ റിലയന്‍സ് ജിയോ രംഗത്തെത്തിയിട്ടുള്ളു. രാജ്യത്തെ ടെലികോം മേഖലയില്‍ സമീപകാലത്തായി നടന്നുകൊണ്ടിരിക്കുന്ന മത്സരം അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് റിലയന്‍സ് ജിയോയുടെ പുതിയ പ്രഖ്യാപനം. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവെച്ച ജിയോ ഓഫര്‍ പെരുമഴ ഇപ്പോഴും തുടരുകയാണ്. മാര്‍ച്ച് 31ന് പ്രൈം ഓഫര്‍ അവസാനിക്കാനിരിക്കെയാണ് പ്രൈം മെംബര്‍ഷിപ്പും കുറഞ്ഞ നിരക്കുകളും നേടാനുള്ള സമയപരിധി ഈ മാസം 15 വരെ ജിയോ നീട്ടിയത്. ഏപ്രില്‍ 15നകം ജിയോ പ്രൈം മെബര്‍ഷിപ്പും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്കു കൂടി സൗജന്യ സര്‍വീസ് നീട്ടി നല്‍കുന്ന ജിയോ സമ്മര്‍ സര്‍പ്രൈസാണ് പ്രധാന പ്രഖ്യാപനം. ആറുമാസം സൗജന്യം നല്‍കിയതിനുശേഷം ഏപ്രില്‍ ഒന്നുമുതല്‍ ചാര്‍ജ് ഈടാക്കും എന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഉപഭോക്താക്കളുടെയിടയില്‍ ആശങ്ക ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ജിയോ ഓഫര്‍ നീട്ടിയത്.…

Read More