പ്ര​ജ​ന​ന​കാ​ല​ത്തെ മീ​ന്‍​പി​ടി​ത്തം ! ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്; 10,000 രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വും ശി​ക്ഷ

കോ​ട്ട​യം: പ്ര​ജ​ന​ന​കാ​ല​ത്തു മ​ത്സ്യ​ങ്ങ​ളെ പി​ടി​കു​ടൂ​ന്ന​തി​ല്‍ ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്. കൂ​ട്, അ​ടി​ച്ചി​ല്‍, പ​ത്താ​യം എ​ന്നി​വ​യു​പ​യോ​ഗി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഊ​ത്ത​പി​ടി​ത്ത​ത്തി​നു​മെ​തി​രേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബെ​ന്നി വി​ല്യം പ​റ​ഞ്ഞു. ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​യ​മം ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് പ​തി​നാ​യി​രം രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വു​മാ​ണു ശി​ക്ഷ. നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​രീ​തി​യാ​യ ഊ​ത്ത​പി​ടു​ത്തം ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ 44 ന​ദി​ക​ളി​ലും 127 ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലു​മാ​യി 210 ഇ​നം ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളാ​ണു​ള്ള​ത്. തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ പു​ഴ​ക​ളി​ല്‍​നി​ന്നും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ല്‍​നി​ന്നും വ​യ​ലു​ക​ളി​ലേ​ക്കും ചെ​റു​തോ​ടു​ക​ളി​ലേ​ക്കും ച​തു​പ്പു​ക​ളി​ലേ​ക്കും ക​നാ​ലു​ക​ളി​ലേ​ക്കും കൂ​ട്ട​ത്തോ​ടെ ക​യ​റി വ​രു​ന്ന​താ​ണ് ഊ​ത്ത എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. പ​ര​ല്‍, വ​രാ​ല്‍, കൂ​രി, കു​റു​വ, ആ​ര​ല്‍, മു​ഷി, പു​ല്ല​ന്‍ കു​റു​വ, മ​ഞ്ഞ​ക്കൂ​രി, കോ​ല​ന്‍, പ​ള്ള​ത്തി, മ​ന​ഞ്ഞി​ല്‍…

Read More