പ്ര​ജ​ന​ന​കാ​ല​ത്തെ മീ​ന്‍​പി​ടി​ത്തം ! ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്; 10,000 രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വും ശി​ക്ഷ

കോ​ട്ട​യം: പ്ര​ജ​ന​ന​കാ​ല​ത്തു മ​ത്സ്യ​ങ്ങ​ളെ പി​ടി​കു​ടൂ​ന്ന​തി​ല്‍ ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്. കൂ​ട്, അ​ടി​ച്ചി​ല്‍, പ​ത്താ​യം എ​ന്നി​വ​യു​പ​യോ​ഗി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഊ​ത്ത​പി​ടി​ത്ത​ത്തി​നു​മെ​തി​രേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബെ​ന്നി വി​ല്യം പ​റ​ഞ്ഞു. ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​യ​മം ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് പ​തി​നാ​യി​രം രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വു​മാ​ണു ശി​ക്ഷ. നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​രീ​തി​യാ​യ ഊ​ത്ത​പി​ടു​ത്തം ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ 44 ന​ദി​ക​ളി​ലും 127 ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലു​മാ​യി 210 ഇ​നം ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളാ​ണു​ള്ള​ത്. തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ പു​ഴ​ക​ളി​ല്‍​നി​ന്നും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ല്‍​നി​ന്നും വ​യ​ലു​ക​ളി​ലേ​ക്കും ചെ​റു​തോ​ടു​ക​ളി​ലേ​ക്കും ച​തു​പ്പു​ക​ളി​ലേ​ക്കും ക​നാ​ലു​ക​ളി​ലേ​ക്കും കൂ​ട്ട​ത്തോ​ടെ ക​യ​റി വ​രു​ന്ന​താ​ണ് ഊ​ത്ത എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. പ​ര​ല്‍, വ​രാ​ല്‍, കൂ​രി, കു​റു​വ, ആ​ര​ല്‍, മു​ഷി, പു​ല്ല​ന്‍ കു​റു​വ, മ​ഞ്ഞ​ക്കൂ​രി, കോ​ല​ന്‍, പ​ള്ള​ത്തി, മ​ന​ഞ്ഞി​ല്‍…

Read More

തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ് ! ജൂ​ണ്‍ അ​ഞ്ചു​ മു​ത​ല്‍ കാ​മ​റ തെ​ളി​യും; നി​ല​വി​ൽ പ്ര​തി​ദി​നം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കാ​മ​റ​യി​ൽ​…

കോ​ഴി​ക്കോ​ട്: എ​ഐ കാ​മ​റ​യ്ക്ക് ക്ലീ​ന്‍​ചി​റ്റു​മാ​യി വ്യ​വ​സാ​യ വ​കു​പ്പ് എ​ത്തി​യ​തോ​ടെ ജൂ​ണ്‍ അ​ഞ്ചു​മു​ത​ല്‍ നി​ര​ത്തു​ക​ളി​ല്‍ കാ​മ​റ തെ​ളി​യു​മെ​ന്നു​റ​പ്പാ​യി. സ​ര്‍​ക്കാ​ര​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ​ത​ന്നെ കാ​മ​റ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലെ ക്ലീ​ൻ​ചി​റ്റോ​ടെ കാ​മ​റാ വി​വാ​ദം അ​വ​സാ​നി​ച്ചെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ്. പി​ഴ ഈ​ടാ​ക്കി തു​ട​ങ്ങാ​ൻ സ​ജ്ജ​മാ​ണെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റും മ​ന്ത്രി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ജൂ​ൺ അ​ഞ്ചു മു​ത​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും ക​ണ്ടെ​ത്തു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ നോ​ട്ടീ​സ് അ​യ​യ്ക്കും. ദി​വ​സ​വും ര​ണ്ട​ര ല​ക്ഷ​ത്തോ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​പ്പോ​ൾ കാ​മ​റ​യി​ൽ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ പി​ഴ ഈ​ടാ​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ദി​വ​സ​വും ര​ണ്ട് ല​ക്ഷം പേ​ർ​ക്കെ​ങ്കി​ലും പി​ഴ നോ​ട്ടീ​സ് അ​യ​യ്ക്കേ​ണ്ടി വ​രും. നി​ല​വി​ൽ 146 ജീ​വ​ന​ക്കാ​രെ​യാ​ണ് നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ കെ​ൽ​ട്രോ​ൺ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പ​ര​മാ​വ​ധി 25,000 നോ​ട്ടീ​സ് മാ​ത്ര​മേ ഒ​രു ദി​വ​സം അ​യ​യ്ക്കാ​നാ​വു. അ​തി​നാ​ൽ…

Read More

ഒ​പ്പം കൊ​ണ്ടു​വ​ന്ന വ​ള​ര്‍​ത്തു​നാ​യ ലി​ഫ്റ്റി​ല്‍ ക​യ​റി​യ കു​ട്ടി​യെ ക​ടി​ച്ചു ! ഉ​ട​മ​യ്ക്ക് 5000 രൂ​പ പി​ഴ; വീ​ഡി​യോ കാ​ണാം…

ലി​ഫ്റ്റി​ല്‍ വെ​ച്ച് കു​ട്ടി​യ്ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ നാ​യ​യു​ടെ ഉ​ട​മ​യ്ക്ക് 5000 രൂ​പ പി​ഴ​യി​ട്ട് ഗാ​സി​യാ​ബാ​ദ് മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍. സെ​പ്റ്റം​ബ​ര്‍ 5-ാം തീ​യ​തി വൈ​കു​ന്നേ​രം ആ​റ് മ​ണി​യോ​ടെ ഗാ​സി​യാ​ബാ​ദി​ലെ രാ​ജ്‌​ന​ഗ​ര്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ചാം​സ് കൗ​ണ്ടി സൊ​സൈ​റ്റി​യു​ടെ ലി​ഫ്റ്റി​ലാ​ണ് സം​ഭ​വം. സൊ​സൈ​റ്റി​യു​ടെ ലി​ഫ്റ്റി​ല്‍ യാ​ത്ര ചെ​യ്യ​വേ​യാ​ണ് ഒ​രു യു​വ​തി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​യ ആ​ണ്‍​കു​ട്ടി​യെ ക​ടി​ച്ച​ത്. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യി​രു​ന്നു. ലി​ഫ്റ്റി​ല്‍ നാ​യ​യും ഉ​ട​മ​യും കു​ട്ടി​യും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. നാ​യ​യെ ക​ണ്ട് പേ​ടി​ച്ച് കു​ട്ടി ലി​ഫ്റ്റി​ന്റെ ഒ​രു ഭാ​ഗ​ത്തേ​ക്ക് പേ​ടി​ച്ച് മാ​റി നി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്. കു​ട്ടി​യെ ക​ണ്ട​തോ​ടെ നാ​യ പെ​ട്ടെ​ന്ന് ചാ​ടി​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ടി​യേ​റ്റ് കു​ട്ടി വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞി​ട്ടും യു​വ​തി കാ​ര്യ​മാ​ക്കാ​തെ നി​ല്‍​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ കാ​ണം. ര​ണ്ട് ത​വ​ണ​യാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​യി​രു​ന്നു മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്റെ ന​ട​പ​ടി.

Read More

കലാബോധം തീരെയില്ലാത്ത പോലീസ് ! നടുറോഡില്‍ തട്ടുപൊളിപ്പന്‍ നൃത്തവുമായി യുവതി;നോട്ടീസ് അയച്ച് പോലീസ്…

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതോടെ എല്ലാവരും ഇന്‍സ്റ്റഗ്രാം റീലിലേക്ക് ചേക്കേറി. വ്യത്യസ്തമായ ഇന്‍സ്റ്റഗ്രാം റീലുകളും വീഡിയോകളും എടുക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയയിലെ ചെറുപ്പക്കാര്‍. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കായി നടുറോഡില്‍ നൃത്തം ചെയ്ത യുവതി പുലിവാലു പിടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള ശ്രേയ കല്‍റ എന്ന യുവതിയാണ് നടുറോഡിലെ ആ നര്‍ത്തകി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ റസോമ സ്‌ക്വയറിലാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് കത്തിയപ്പോള്‍ റോഡിലേക്ക് ഓടിയിറങ്ങി സീബ്ര ലൈനില്‍ നൃത്തം ചെയ്യുന്ന ശ്രേയയെയാണ് വീഡിയോയില്‍ കാണാനാവുക. ‘ഡെയര്‍ ചലഞ്ച്’ എന്ന പേരില്‍ ശ്രേയ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവം വൈറലായതിനു പിന്നാലെ ശ്രേയയെ തേടി പോലീസിന്റെ നോട്ടീസും എത്തി. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Read More

ജൂഹി ചൗളയ്ക്ക് തെറ്റു തിരുത്താന്‍ ഒരാഴ്ച സമയം ! നടിയുടെ നടപടി ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി…

നടി ജൂഹിചൗളയ്‌ക്കെതിരേ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. കോടതി വിധിച്ച പിഴ അടയ്ക്കാത്ത ജൂഹി ചൗളയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ജൂഹി ചൗളയെയും മറ്റു ഹര്‍ജിക്കാരെയും വിമര്‍ശിച്ച കോടതി ഒരാഴ്ചയ്ക്കുള്ളില്‍ 20 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയ ഹൈക്കോടതി ജൂഹിയ്ക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ ജൂഹി ചൗളയും മറ്റു രണ്ടു പേരും നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പിഴ അടയ്ക്കാത്ത ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ജെ ആര്‍ മിധയുടെ പ്രതികരണം. കോടതി ഫീസ് തിരികെ നല്‍കുക, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുക, ഹര്‍ജി തള്ളി എന്ന പരാമര്‍ശം ഒഴിവാക്കി നിരസിക്കുക…

Read More

അംബാനി കുടുംബത്തിന് 25 കോടി രൂപയുടെ പിഴയിട്ട് സെബി ! പിഴയടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും…

അംബാനി കുടുംബത്തിന് 25 കോടി രുപയുടെ പിഴ വിധിച്ച് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴയിട്ടിരിക്കുന്നത്. സംഭവം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് അംബാനി കുടുംബത്തിനെതിരായ നടപടി. 2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനംചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചെന്നാണ് ആരോപണം. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15 ശതമാനം മുതല്‍ 55 ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചു ശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള…

Read More

ഇന്‍കോഗ്നിറ്റോ മോഡില്‍ ഗൂഗിള്‍ ഡേറ്റ ചോര്‍ത്തിയെന്ന് ഉപയോക്താക്കളുടെ പരാതി ! കമ്പനിയ്ക്ക് പിഴയായി ചുമത്തിയത് 500 കോടി ഡോളര്‍ അഥവാ 36000 കോടി രൂപ…

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഗുഗിളിനും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിനും വന്‍ പിഴ. ഇന്‍കൊഗ്‌നിറ്റോ മോഡ് പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷവും ഗുഗിള്‍ ബ്രൗസിങ് ഹിസ്റ്ററിയും മറ്റു ഡാറ്റയും ശേഖരിച്ചെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ജൂണില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി. 500 കോടി ഡോളര്‍( മുപ്പത്തിയാറായിരം കോടി രൂപ) ആണ് പിഴയായി വിധിച്ചത്. ഗൂഗിള്‍ അനലിറ്റിക്സ്, ഗൂഗിള്‍ ആഡ് മാനേജര്‍, വെബ്സൈറ്റ് പ്ലഗ്-ഇന്നുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിക്കാര്‍ ആരോപിച്ചു. ‘നിങ്ങളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും നിങ്ങളുടെ ഹോബികള്‍ എന്താണെന്നും നിങ്ങള്‍ എന്താണ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും ഏതൊക്കെ സിനിമകള്‍ കാണണമെന്നും എവിടെ, എപ്പോള്‍ ഷോപ്പുചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും നിങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങള്‍ ഏതാണെന്നും നിങ്ങളുടെ പ്രിയപ്പെട്ട നിറം എന്താണെന്നുമൊക്കെ ഗൂഗിളിന് അറിയാം. ഒപ്പം ഇന്റര്‍നെറ്റില്‍ നിങ്ങള്‍ തിരയാന്‍ സാധ്യതയുള്ള കാര്യങ്ങളും. നിങ്ങളുടെ സ്വകാര്യതയെ സ്വകാര്യമായി…

Read More

ദേ ഈ ബോര്‍ഡ് വച്ചതിനാണ് ‘സത്യസന്ധമായി ‘ 24000 രൂപ പിഴ ഇട്ടത് ! രാത്രി പകലാക്കി ഒരു നാടകം കളിച്ചാല്‍ കിട്ടുന്നത് തുച്ഛമായ വരുമാനം മാത്രമാണ്; അനീതിയ്‌ക്കെതിരേ നടന്‍ ബിനോയ് നമ്പാല…

നിയമങ്ങള്‍ ചിലന്തിവല പോലെയാണെന്നാണ് റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത് കാരണം ചെറിയ പ്രാണികള്‍ അതില്‍ കുടുങ്ങും വലിയവ അതു ഭേദിച്ച് കടന്നുപോവും. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെല്ലാം. വമ്പന്മാര്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും അത്താഴപ്പട്ടിണിക്കാരനെ പരമാവധി ദ്രോഹിക്കുകയും ചെയ്യുന്ന നിലവിലെ നീതിന്യായ വ്യവസ്ഥയുടെ പുതിയ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. നാടകവണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് മോട്ടോര്‍ വാഹനവകുപ്പ് 24000 രൂപ പിഴയിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു പാത്രമായിരിക്കുന്നത്. ഇതിനെതിരേ ഫേസ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനോയ് നമ്പാല. രാത്രി പകലാക്കി നാടകം കളിച്ചാല്‍ ലഭിക്കുന്നത് വെറും തുച്ഛമായ വരുമാനം മാത്രമാണ്. അതിന്റെ ഇടയിലാണ് ഒരു ബോര്‍ഡ് വെച്ചതിന് അളവും തൂക്കവും നോക്കി ‘സത്യസന്ധമായി ‘ 24000 രൂപ പിഴ ഇട്ടിരിക്കുന്നത്. നാടകത്തിനോടുള്ള അടങ്ങാത്ത…

Read More

കഴിക്ക്…കഴിക്ക് ഇന്നുകൂടിയല്ലേ ഉള്ളൂ…! ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് ലഡു നല്‍കി പാലക്കാട് പോലീസ്; ഇനി ആയിരം രൂപ പിഴ; വീഡിയോ വൈറലാകുന്നു…

ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് എപ്പോഴും പാരയാണ് പോലീസ്. ഹെല്‍മറ്റ് വയ്ക്കാത്ത ആള്‍ ഓടിക്കുന്ന വാഹനം കൈകാട്ടി നിര്‍ത്തി പെറ്റി അടിക്കുന്നതാണ് അവരുടെ സ്റ്റൈല്‍. എന്നാല്‍ പാലക്കാട് പോലീസ് ആ സ്‌റ്റൈല്‍ ഒന്നു മാറ്റിപ്പിടിക്കുകയാണ്. ഹെല്‍മറ്റ് വയ്ക്കാതെ വരുന്നവരെയെല്ലാം ലഡ്ഡു നല്‍കിയാണ് പോലീസ് ഞെട്ടിച്ചത്. പലരും അര്‍ധശങ്കയോടു കൂടിയാണെങ്കിലും ലഡ്ഡു വാങ്ങിച്ചു കഴിച്ചു. എന്നാല്‍ എന്തുകൊണ്ട് ലഡ്ഡു നല്‍കുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നതോടെ ലഡ്ഡു തിന്ന സന്തോഷം അങ്ങ് പോയിക്കിട്ടും. നിലവില്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 100 രൂപയാണ് പിഴ ഈടാക്കുന്നതെങ്കില്‍ അടുത്ത ദിവസം മുതല്‍ അത് 1000 ആക്കുകയാണെന്നാണ് പോലീസ് പറയുന്നത് അതിന്റെ സന്തോഷം പങ്കുവയ്ക്കലാണ് ഈ ലഡു നല്‍കല്‍. എന്തായാലും ഇന്ന് ലഡു കഴിക്കുന്നവരൊക്കെ നാളെ ഹെല്‍മറ്റ് വയ്ക്കുമെന്നുറപ്പ്.

Read More