വീണ്ടും കൊറോണപ്പിള്ളേരുടെ ജനനം ! ഇരട്ടകള്‍ക്ക് ഡോക്ടര്‍ പേരിട്ടത് കൊറോണ കുമാരനെന്നും കൊറോണ കുമാരിയെന്നും…

കൊറോണ വൈറസ് ഭീതിയ്ക്കിടെ ജനിച്ച നിരവധി കുട്ടികള്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡെന്നും കൊറോണയെന്നുമൊക്കെയുള്ള പേരുകള്‍ നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയിലെ വെമ്പള്ളി ഗ്രാമത്തില്‍ ജനിച്ച രണ്ട് നവജാത ശിശുക്കളുടെ പേര് കൊറോണകുമാര്‍ കൊറോണ കുമാരി എന്നിങ്ങനെയാണ്. രമാദേവി, ശശികല എന്നിവര്‍ ജന്മം നല്‍കിയ കുട്ടികള്‍ക്കാണ് ഈ പേരുകള്‍ നല്‍കിയത്. എസ്.എഫ് ബാഷ ആശുപത്രിയിരുന്നു കുട്ടികളുടെ ജനനം. പ്രസവം എടുത്ത ഡോക്ടറായ എസ്.എഫ് ബാഷ തന്നെയാണ് കുട്ടികള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിച്ചത്. കൊറോണ കാലത്തെ വരും നാളുകളിലും എല്ലാവരും ഈ കുട്ടികളുടെ പേരിലൂടെ ഓര്‍ക്കണമെന്നും ഒരു അവബോധം സൃഷ്ടിക്കാനാണ് വൈറസിന്റെ പേരുകള്‍ തന്നെ കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ചതെന്നും മാതാപിതാക്കളും ഈ പേരിടലിനെ അംഗീകരിച്ചെന്നും ഡോക്ടര്‍ പറയുന്നു.

Read More