അതൊക്കെ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ദൈവത്തെ വിളിച്ച് കരയുകയായിരുന്നു ! ഭര്‍ത്താവ് നിസ്സഹായനായി നോക്കി നിന്നു; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍

ലോകം മുഴുവന്‍ ആരാധകരുള്ള നടിയാണ് സണ്ണിലിയോണ്‍. പോണ്‍ നടി എന്ന നിലയില്‍ പ്രശസ്തയായ താരം പിന്നീട് ഇന്‍ഡസ്ട്രി ഉപേക്ഷിച്ച് ബോളിവുഡില്‍ ചേക്കേറുകയായിരുന്നു. ബോളിവുഡ് കരിയറിന്റെ തുടക്കത്തില്‍ സണ്ണിയ്ക്ക് പല തരത്തിലുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ വിമര്‍ശകരെയെല്ലാം സണ്ണി ലിയോണ്‍ ആരാധകരാക്കി മാറ്റി. തന്റെ ഈ യാത്ര യിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ ആയിരുന്നു. സണ്ണി ലിയോണിന്റെ ജീവിത കഥ പ്രമേയമാക്കി ഇറങ്ങിയ വെബ് സീരിയസാണ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍. വെബ് സീരിയസിന്റെ അവസാന സീസണില്‍ താന്‍ പൊട്ടിക്കരഞ്ഞ കാര്യം നടി വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. താന്‍ ജീവിതത്തില്‍ അനുഭവിച്ച പല കാര്യങ്ങളിലേക്കും മടങ്ങി പോകുക എന്നത് പ്രയാസമായിരുന്നു. ഷൂട്ടിംഗിന്റെ ഇടക്ക് ആ ഓര്‍മ്മകള്‍ വേദനിപ്പിച്ചു എന്നും…

Read More