കാസര്‍ഗോട്ട് അതിശക്തമായ കടലാക്രമണം ! ഉപ്പളയില്‍ ഇരുനിലവീട് നിലംപൊത്തി; വീഡിയോ കാണാം…

കാസര്‍ഗോട്ട് അതിശക്തമായ കടലാക്രമണം ! ഉപ്പളയില്‍ ഇരുനിലവീട് നിലംപൊത്തുന്ന ദൃശ്യങ്ങള്‍; വീഡിയോ കാണാം… അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍ക്ഷോഭവും. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വീടാണ് കടലാക്രമണത്തില്‍ നിലംപതിച്ചത്. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ നേരത്തെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ ആളപായം ഒഴിവായി. പ്രദേശത്തെ പ്രദേശത്തെ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കേരളത്തില്‍ ശക്തമായിരിക്കും എന്നതുകൊണ്ട് തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ…

Read More