തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.രമ എംഎല്‍എ. വി.എസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. വി.എസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും രമ അനുസ്മരിച്ചു. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വി.എസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി.എസ്.അച്യുതാനന്ദനെന്നും കെ.കെ. രമ അനുസ്മരിച്ചു. വി.എസ്.അച്യുതാനന്ദന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിക്കകത്തെ നയ വ്യതിയാനങ്ങൾക്കെതിരെ വി.എസ് നടത്തിയ സമരത്തിന്റെ ഭാഗമാണ് ഒഞ്ചിയത്ത് തങ്ങൾ നടത്തിയ സമരം. ഒരുപക്ഷേ ടി.പിയുടെ കൊലപാതകം പോലും വി.എസിനുള്ള താക്കീതായിരുന്നു. പാർട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി.എസ്.അതിശക്തമായി പ്രതികരിച്ചു. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വി.എസ് വിശേഷിപ്പിച്ചതെന്നും രമ…
Read MoreTag: vs achuthanandan
ദർബാർ ഹാളിലേക്ക് ജനം ഒഴുകിയെത്തുന്നു; അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദർശനം
തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. കവടിയാറിലെ വീട്ടിൽ നിന്ന് വിലാപയാത്രയാണ് ഭൗതിക ശരീരം ദർബാർ ഹാളിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലേക്ക് നേരത്തേ തന്നെ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം. പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്…
Read Moreകണ്ണേ കരളേ വിഎസ്സേ… ജനനായകന് വിടചൊല്ലി ആയിരങ്ങൾ
തിരുവനന്തപുരം: ചാറ്റല്‍മഴയുടെ അകമ്പടിയില്‍ പട്ടം എസ്യുടി ആശുപത്രിയില്‍നിന്നു വിഎസിന്റെ മരണവാര്‍ത്ത പുറത്തുവന്നപ്പോഴേക്കും ആശുപത്രി പരിസരം ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വിവരം പുറത്തുവന്നത്. അതോടെ ആശുപത്രിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു. ഉച്ചകഴിഞ്ഞ് 3.20ന് ആയിരുന്നു മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വിഎസിന്റെ മരണം സ്ഥിരീകരിച്ചത്. എന്നാല്‍ നാലുമണിക്കു ശേഷമാണ് മരണവാര്‍ത്ത പുറത്തു വന്നത്. മൂന്നരയോടെ മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘം ആശുപത്രിയില്‍ തമ്പടിച്ചു. വിഎസിന്റെ മരണ വാര്‍ത്ത പുറത്തു വന്നപ്പോഴേക്കും മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, ഡിജിപി രവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വിഎസിന്റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്ത പരന്നതോടെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു കൊല്ലത്തായിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി…
Read Moreഅച്ഛനും അമ്മയും നഷ്ടപ്പെട്ട ബാല്യം; ജീവിതത്തോട് പൊരുതി പുന്നപ്രയുടെ വീര പുത്രനായി
കോട്ടയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് വി.എസ്.അച്യുതാനന്ദന്റേത്. പുന്നപ്രയിൽ വേലിക്കകത്ത് അയ്യൻ ശങ്കരന്റെയും മാലൂർ അക്കമ്മ എന്നു വിളിച്ചിരുന്ന കാർത്യായനിയുടെയും രണ്ടാമത്തെ മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം. വസൂരി ബാധിച്ച് അമ്മ മരിക്കുന്പോൾ വി.എസിനു നാലു വയസ് മാത്രം. ഏഴു വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചു. വീട്ടിലെ കഷ്ടപ്പാടുകൾ മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തി. അച്ഛൻ നടത്തിയിരുന്നു ജവുളിക്കട ജ്യേഷ്ഠൻ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സഹായിയായി നിന്നെങ്കിലും കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ഇതു പോരായിരുന്നു. അങ്ങനെ ആസ്പിൻവാൾ കന്പനിയിൽ ജോലിക്കു ചേർന്നു. മൂന്നു വർഷം ജോലി ചെയ്തു. ഉത്സാഹിയായ ഈ ചെറുപ്പക്കാരൻ പി. കൃഷ്ണപിള്ളയുടെ ശ്രദ്ധയിൽ പെടുന്നത് അക്കാലത്താണ്. വി.എസ് എന്ന ജനകീയ നേതാവിന്റെ ഉദയം അവിടെ സംഭവിക്കുകയായിരുന്നു. കൃഷ്ണപിള്ളയുടെ പ്രേരണയാൽ ജോലി ഉപേക്ഷിച്ച വി.എസിനെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതല ഏൽപ്പിച്ചു.…
Read Moreവിപ്ലവ സൂര്യന് വിട: വി. എസ്. അച്യുതാനന്ദൻ അന്തരിച്ചു; നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം; പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം; സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാൾ ചികിത്സയിൽ കഴിയുന്നതിനിടെ യാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. 1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ…
Read More