ലഹരിമരുന്ന് കിട്ടാതെ വന്നതോടെ അക്രമം അഴിച്ചുവിട്ട് കണ്ണൂരിലെ തടവുകാര്‍ ! ആംബുലന്‍സ് അടിച്ചു തകര്‍ത്തു;കൈ ഞരമ്പ് മുറിച്ചു…

ലഹരിമരുന്ന് കിട്ടാതെ വന്നതോടെ ആക്രമം അഴിച്ചു വിട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെയും ജില്ലാ ജയിലിലെയും തടവുകാര്‍. ജില്ലാ ജയിലില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരും സെന്‍ട്രല്‍ ജയിലില്‍ തിരുവനന്തപുരം സ്വദേശിയായ തടവുപുള്ളിയുമാണ് അക്രമാസക്തരായത്. ഇവരെ പിന്നീട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജില്ലാ ജയിലിലെ തടവുകാര്‍ ലഹരിമരുന്ന് കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ആക്രമാസക്തനായത് ഏതാനും ദിവസം മുമ്പായിരുന്നു.വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ച ഇവര്‍ ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആംബുലന്‍സില്‍വെച്ചും ഇവര്‍ അക്രമാസക്തരായി. ആംബുലന്‍സിന്റെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തു. കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ഇവരെ ബലംപ്രയോഗിച്ച് കീഴടക്കിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി അക്രമാസക്തനായത്. ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ കൈഞരമ്പ് മുറിച്ചു. ജയില്‍ അധികൃതര്‍ ഉടന്‍തന്നെ ഇയാളെ…

Read More