മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ എസ്‌ഐ മുഖത്തടിച്ചു ! അന്നു മുതല്‍ യഹിയാക്കയുടെ വേഷം നൈറ്റി; ഒരു മനുഷ്യന്റെ അസാധാരണ കഥ….

മനുഷ്യരില്‍ മാത്രം കാണുന്ന ഒന്നാണ് പ്രതികാര ബുദ്ധി. തങ്ങള്‍ക്കഹിതമായ കാര്യം തങ്ങളോടു ചെയ്യുന്നവരോട് പലരും പല രീതിയിലാണ് പ്രതികാരം തീര്‍ക്കാറുള്ളത്. ചിലരുടെ പ്രതികാരവും പ്രതിഷേധവും വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. അങ്ങനെയൊരാളുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചില്ല എന്നതായിരുന്നു അയാള്‍ ചെയ്ത കുറ്റം. ഇതിന് മുഖത്തടിച്ചു കൊണ്ടാണ് എസ്‌ഐ പ്രതികരിച്ചത്. അന്നു മുതല്‍ യഹിയാക്ക എന്ന ഈ മനുഷ്യന്‍ പ്രതിഷേധത്തിലാണ്. പിന്നെ ജീവിതത്തില്‍ യഹിയാക്ക മുണ്ടുപയോഗിച്ചിട്ടില്ല. പകരം വേഷം നൈറ്റിയാക്കി. പലരും പല തവണ ചര്‍ച്ച ചെയ്തിട്ടുള്ള യഹിയാക്കയുടെ കഥ ആനന്ദ് ബെനഡിക്ടിറ്റിന്റെ കുറിപ്പിലൂടെയാണ് വീണ്ടും വൈറല്‍ ആയത്. കുറിപ്പിന്റെ പൂര്‍ണ രൂപം… ഇതൊരു വ്യത്യസ്തനായ പച്ചയായ ഒരു സാധുമനുഷ്യന്റെ കഥയാണ്..ഒരു പക്ഷെ നിങ്ങളില്‍ കുറച്ചു പേരെങ്കിലും ഈ മനുഷ്യനെ കുറിച്ച് കേട്ടിരിക്കും. അറിയാത്തവര്‍ക്കായി എഴുതുകയാണ്..കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാവുന്ന ആ ജീവിതത്തെകുറിച്ച് … ?????? കൊല്ലത്തു…

Read More