സെല്‍ഫി ശ്രമത്തിനിടെ മലയാളി ദമ്പതികള്‍ മരിച്ച സ്ഥലം ലോകപ്രശസ്തം ! ദിവസവും ഈ സ്ഥലത്ത് നിന്ന്‌ പ്രണയാഭ്യര്‍ഥന നടത്തുന്നത് നിരവധി ആളുകള്‍…

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മലയാളി ദമ്പതികളായ വിഷ്ണു(29) മീനാക്ഷി(29) എന്നിവര്‍ മരിച്ച വാര്‍ത്ത മലയാളികളെ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മലമുകളില്‍ നിന്നും തെന്നിവീണാണ് ഇരുവരും മരിച്ചത്. പ്രശസ്തമായ യോസാമിറ്റി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ മലനിരകളിലായിരുന്നു അപകടം നടന്നത്. ട്രക്കിംഗിനിടെ 3000 അടി ഉയരത്തില്‍ നിന്നും വീഴുകയായിരുന്നു. ലോകമെമ്പാടുമുള്ള കമിതാക്കളുടെ ഇഷ്ടയിടമാണ് യോസാമിറ്റിയിലെ ടാഫ്റ്റ് പോയിന്റ് പാറക്കെട്ട്. കമിതാക്കള്‍ ഇവിടെ വെച്ച് പ്രണാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്താറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മിഷിഗണ്‍കാരനായ മാത്യു ഡിപ്പല്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒരു ചിത്രം പകര്‍ത്തിയിരുന്നു. യുവാവ് മുട്ടില്‍ ഇരുന്ന് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രം യാദൃശ്ചികമായി അദ്ദേഹം പകര്‍ത്തിയതായിരുന്നു. ഇത്തരത്തില്‍ പല പ്രണയിനികളും ദമ്പതിമാരും ഈ സൂയിസൈഡ് പോയന്റിന് മുകളില്‍ വിവാഹപ്രണയാഭ്യര്‍ത്ഥനകള്‍ നടത്താന്‍ എത്താറുണ്ട്. അവധി ആഘോഷിക്കാനായിരുന്നു വിഷ്ണുവും മീനാക്ഷിയും ഇവിടെ എത്തിയത്.…

Read More