സൗദിയില്‍ പതിനാറുകാരന്‍ പിതാവായി, പ്ലസ് ടു വിദ്യാര്‍ത്ഥിയായ അലി വിവാഹം കഴിച്ചത് ആരെയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന ബഹുമതിയും അലിയ്ക്കു സ്വന്തം

റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന ബഹുമതി ഇനി തബൂക്ക് സ്വദേശി അലി അല്‍ ഖാഈസിയ്ക്ക്. വെറും പതിനാറു വയസുമാത്രമാണ് പ്ലസ്ടു വിദ്യാര്‍ഥിയായ അലിയുടെ പ്രായം. ഒന്നര വര്‍ഷം മുമ്പാണ് 15കാരിയായ ബന്ധുവിനെ അലി വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം അന്ന് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. തങ്ങള്‍ക്കു ആണ്‍ കുഞ്ഞ് പിറന്നതായി ഖാഈസി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹിതനാകുമ്പോള്‍ അലി വിദ്യാര്‍ത്ഥിയായിരുന്നു. തബൂക്ക് മിലിറ്ററി ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. കുഞ്ഞിന് മുഹമ്മദ് എന്നാണ് പേരിട്ടിരിക്കുന്നതും അലി അറിയിച്ചു. സുഖപ്രസവമായിരുന്നെന്നും കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അലി പറഞ്ഞു. വിവാഹ സമയത്ത് അലിക്ക് സ്‌കൂള്‍ അധികൃതര്‍ ഒരാഴ്ചത്തെ ലീവ് അനുവദിക്കുകയും പരീക്ഷകള്‍ നീട്ടിവയ്ക്കുകയും ചെയ്തിരുന്നു.  

Read More