രണ്ട് ബോംബ് വാങ്ങാനുള്ള കാശ് പോലുമില്ല ! എംബിഎസിനോട് പൈസ യാചിച്ച് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ നല്‍കി സൗദി…

സാമ്പത്തിക പരാധീനത കൊണ്ട് നട്ടംതിരിയുന്ന പാകിസ്ഥാന് സഹായവുമായി സൗദി അറേബ്യ. ഇന്ധന പ്രതിസന്ധി മറികടക്കാനും പാകിസ്ഥാന് കൈയയച്ച് സൗദി സഹായം നല്‍കി. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അപേക്ഷിച്ചിരുന്നു. ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സല്‍മാന്‍ രാജകുമാരന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. ഇതോടൊപ്പം സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി 1.2 ബില്യണ്‍ ഡോളര്‍ സഹായവും സല്‍മാന്‍ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാക് സെന്‍ട്രല്‍ ബാങ്കില്‍ മൂന്ന് ബില്യണ്‍ ഡോളറും സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 1.2 ബില്യണ്‍ ഡോളറും നല്‍കിയെന്നും ഇമ്രാന്‍ പറഞ്ഞു. പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന്‍…

Read More

പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വീതം നല്‍കാനൊരുങ്ങി സൗദി ! അറബ് രാഷ്ട്രത്തിന്റെ വാക്കുകള്‍ നല്‍കുന്ന പ്രതീക്ഷകള്‍ ഇങ്ങനെ…

കോവിഡ് വ്യാപനം നല്‍കിയ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ. കേരള സര്‍ക്കാരില്‍ നിന്ന് എന്ത് സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ച് പ്രവാസികള്‍ ഇരിക്കുമ്പോള്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാവുകയാണ് സൗദിയുടെ വാക്കുകള്‍. സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സൗദി സല്‍മാന്‍ രാജാവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ആനുകൂല്യത്തിന് അര്‍ഹരായിരിക്കുന്നതാണ്. മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം അതായത് 98,70,000 രൂപ വരുന്നതാണ് അഞ്ചു ലക്ഷം റിയാല്‍. സൗദിയുടെ വാര്‍ത്താ വിതരണ മന്ത്രി മാജിദ് അല്‍ ഖസ്ബിയാണ് തീരുമാനം അറിയിച്ചത്. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട്…

Read More

15 ദിവസമായി ഭക്ഷണം നല്‍കുന്നില്ല ! തിളച്ച എണ്ണയില്‍ കൈ മുക്കി പൊള്ളിക്കുകയും ക്രൂരമായ ലൈംഗിക പീഡനവും;സൗദിയിലെത്തിയ ബംഗ്ലാദേശി യുവതിയെ ക്രൂരമായി പീഡിപ്പിച്ച തൊഴിലുടമ; രക്ഷിക്കണമെന്നാവശ്യപ്പെട്ട് 25കാരിയുടെ ഫേസ്ബുക്ക് ലൈവ്

സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി തൊഴിലുടമയില്‍ നിന്ന് നേരിടുന്നത് സമാനതകളില്ലാത്ത പീഡനം.കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്. പുറംലോകം പോലും കാണാനാവാതെ ഒരു മുറിയില്‍ പൂട്ടിയിടപ്പെട്ട യുവതി ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തിയതോടെയാണ് കൊടും പീഡനത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിറകണ്ണുകളോടെയാണ് യുവതി ലൈവിലെത്തിയത്. 15 ദിവസമായി ഭക്ഷണം പോലും നല്‍കാതെയാണ്് യുവതിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത്. ഇനിയും പീഡനം തുടര്‍ന്നാല്‍ താന്‍ മരിച്ചു പോകുിമെന്നും യുവതി പറയുന്നു. തൊഴിലുടമ അറിയാതെ രഹസ്യമായി ലൈവിലെത്തിയ യുവതി ഫേസ്ബുക്കില്‍ യുവതി പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മര്‍ദ്ദനം കൂടാതെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇയാള്‍ യുവതിയെ വിധേയയാക്കുന്നത്. പൊള്ളലേറ്റ് വികൃതമായ കയ്യുടെ ദൃശ്യങ്ങള്‍ യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടു.…

Read More

സൗദിയില്‍ പതിനാറുകാരന്‍ പിതാവായി, പ്ലസ് ടു വിദ്യാര്‍ത്ഥിയായ അലി വിവാഹം കഴിച്ചത് ആരെയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന ബഹുമതിയും അലിയ്ക്കു സ്വന്തം

റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന ബഹുമതി ഇനി തബൂക്ക് സ്വദേശി അലി അല്‍ ഖാഈസിയ്ക്ക്. വെറും പതിനാറു വയസുമാത്രമാണ് പ്ലസ്ടു വിദ്യാര്‍ഥിയായ അലിയുടെ പ്രായം. ഒന്നര വര്‍ഷം മുമ്പാണ് 15കാരിയായ ബന്ധുവിനെ അലി വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം അന്ന് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. തങ്ങള്‍ക്കു ആണ്‍ കുഞ്ഞ് പിറന്നതായി ഖാഈസി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹിതനാകുമ്പോള്‍ അലി വിദ്യാര്‍ത്ഥിയായിരുന്നു. തബൂക്ക് മിലിറ്ററി ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. കുഞ്ഞിന് മുഹമ്മദ് എന്നാണ് പേരിട്ടിരിക്കുന്നതും അലി അറിയിച്ചു. സുഖപ്രസവമായിരുന്നെന്നും കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അലി പറഞ്ഞു. വിവാഹ സമയത്ത് അലിക്ക് സ്‌കൂള്‍ അധികൃതര്‍ ഒരാഴ്ചത്തെ ലീവ് അനുവദിക്കുകയും പരീക്ഷകള്‍ നീട്ടിവയ്ക്കുകയും ചെയ്തിരുന്നു.  

Read More

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്;സൗദിയില്‍ നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം

നഴ്‌സുമാരെ തേടി സൗദി. ബിഎസ് സി നഴ്‌സുമാര്‍ക്ക് സൗദിയില്‍ സുവര്‍ണാവസം. ദമാമിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്കാണ് നിയമനം. ആശുപത്രി അധികൃതര്‍ ഇന്ത്യയില്‍ നേരിട്ടെത്തിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അഞ്ചു വര്‍ഷത്തില്‍( ഇന്റേന്‍ഷിപ്പ് കൂട്ടാതെ) കുറയാതെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്കാണ് അവസരം. നവംബര്‍ 12,13 തീയതികളില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇന്റര്‍വ്യൂ. 75000-92000 വരെയാണ് ശമ്പളം.

Read More

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്…

നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം   തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം. മസ്‌ക്കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ് സി നഴ്സിംഗ് ബിരുദമോ ജനറല്‍ നഴ്സിംഗ് പ്രോമെട്രിക് യോഗ്യതയോ വേണം. എട്ടു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 35 വയസിനു താഴെയുള്ളവര്‍ക്കാണ് അവസരം. ഈ മാസം 22 ആണ്അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് www.jobnsorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.  

Read More

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഒരു കുടുംബം; 29 വര്‍ഷം മുമ്പ് സൗദിയിലേക്കു പോയ അഞ്ചരക്കണ്ടി സ്വദേശിയുടെ മടങ്ങിവരവും പ്രതീക്ഷിച്ച് കുടുംബാംഗങ്ങള്‍

അഞ്ചരക്കണ്ടി: 1988ലെ ഡിസംബര്‍ മാസത്തിലാണ് എക്കാലിനടുത്ത വലിയ വീട്ടില്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ മകന്‍ രമേഷ് കുമാര്‍ എന്ന ബാബു തൊഴില്‍ തേടി സൗദി അറേബ്യയിലേക്കു പോകുന്നത്.  തയ്യല്‍ക്കാരന്റെ വിസയില്‍ വിദേശത്തക്കു പോകുമ്പോള്‍ ബാബുവിന് പ്രായം 27 വയസ്. സൗദിയുടെ ഉള്‍നാടന്‍ പ്രദേശമായ ഹെയിലിലേക്കാണ് ബാബു പോയത്. എന്നാല്‍ അവിടെ ജോലി കുറവായിരുന്നതിനാല്‍ സ്‌പോണ്‍സറുടെ സമ്മതത്തോടെ മറ്റൊരു സ്ഥലത്ത് പോയി ജോലിചെയ്യാന്‍ തുടങ്ങി. ഏതാണ്ട് ആറുമാസംവരെ ഇങ്ങനെ ജോലിചെയ്തു. പിന്നീടങ്ങോട്ട് സ്‌പോണ്‍സറുടെ അനുമതി ലഭിച്ചില്ല. തുടര്‍ന്ന്, അവിടെനിന്ന് അല്‍ ജുബൈനിലേക്ക് കടന്നു. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം വീട്ടിലേക്ക് കത്തുകള്‍ അയച്ചിരുന്നു. ഇക്കാലയളവില്‍ മലയാളിയായ കെ.കെ.ജോണിന്റെ സഹായത്തോടെയായിരുന്നു താമസവും മറ്റും. വീട്ടിലേക്ക് പതിവായി കത്തെഴുതിക്കൊണ്ടിരുന്ന ബാബുവിന്റെ അവസാന കത്ത് വീട്ടുകാര്‍ക്ക് ലഭിക്കുന്നത് 1990 ജനുവരി നാലിനാണ്. തന്റെ സമ്പാദ്യവും മറ്റും ജോണിനെയാണ് ഏല്‍പ്പിച്ചതെന്ന് കത്തില്‍ എഴുതിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ബാബു…

Read More