സിംഗപ്പൂര്‍ ജനത ഒരുമിച്ചപ്പോള്‍ പിരിഞ്ഞത് 16 കോടി രൂപ ! ഇന്ത്യന്‍ വംശജനായ രണ്ടു വയസുകാരന് ചലനശേഷി തിരിച്ചു കിട്ടിയതിങ്ങനെ…

സിംഗപ്പൂര്‍ ജനതയുടെ കാരുണ്യത്തില്‍ രണ്ടു വയസുകാരന് ജീവിതത്തിലേക്ക് മടക്കം. സിംഗപ്പൂരില്‍ അപൂര്‍വ്വമായ ന്യൂറോ മസ്‌കുലാര്‍ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജനായ കുഞ്ഞിനാണ് സിംഗപ്പൂര്‍ ജനതയുടെ നല്ല മനസ്സ് തുണയായത്. തിരികെ ജീവിതത്തിലേക്ക്. 16 കോടി രൂപ വിലമതിക്കുന്ന മരുന്ന് നല്‍കിയതോടെ രണ്ട് വയസുകാരനായ ദേവ്ദാന്‍ ദേവരാജിന് നടക്കാനുള്ള ശേഷി തിരിച്ചുകിട്ടി. സിംഗപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ദേവ്ദാന് നടക്കാനായത്. കുട്ടിയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ ഏകദേശം 30 ലക്ഷത്തോളം സിംഗപ്പൂര്‍ ഡോളറാണ് (16.68 കോടി രൂപ) ധനസഹായമായി ലഭിച്ചത്. ഇന്ത്യന്‍ വംശജനായ ദേവ് ദേവ്‌രാജിന്റെയും ചൈനീസ് വംശജയായ ഷു വെന്‍ ദേവ്രാജിന്റെയും ഏക മകനാണ് ദേവ്ദാന്‍. ഒരു വയസ് പ്രായമുള്ളപ്പോയാണ് കുട്ടിക്ക് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം കണ്ടെത്തുന്നത്. ചികിത്സ നല്‍കിയില്ലെങ്കില്‍ കാലക്രമേണ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ…

Read More

എന്തുകൊണ്ട് അപൂര്‍വ രോഗത്തിന്റെ മരുന്നിന് 18 കോടി രൂപ വില ! കുറിപ്പ് ശ്രദ്ധേയമാകുന്നു…

ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ 18 കോടി രൂപയുടെ മരുന്ന് വേണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹായഹസ്തവുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ളവര്‍ മുമ്പോട്ടു വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ഈ മരുന്നിന് ഇത്രയധികം വിലയാകുമെന്ന് വിശദീകരിച്ച് കുറിപ്പെഴുതി രംഗത്തു വന്നിരിക്കുകയാണ് ഡോക്ടര്‍മാരായ മോഹന്‍ദാസ് നായരും കുഞ്ഞാലിക്കുട്ടിയും. ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇവര്‍ മരുന്നിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചത്. എന്തു കൊണ്ട് മരുന്നിന് ഇത്രയധികം വില വരുന്നുവെന്നും എങ്ങനെ ചെലവു കുറയ്ക്കാമെന്നുമുള്ളത് അടക്കമുള്ള കാര്യങ്ങള്‍ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് പതിനെട്ട് കോടിയുടെ മരുന്നോ ? സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) എന്ന ഒരു ജനിതക രോഗമുണ്ട്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞു വരുന്ന ഒരു രോഗമാണത്. പേശികളെ നിയന്ത്രിക്കുന്ന നെര്‍വുകള്‍ ഉല്‍ഭവിക്കുന്നത് സുഷുമ്‌നാ നാഡിയിലെ Anterior Horn Cell-കളില്‍ നിന്നാണ്. ഈ കോശങ്ങള്‍ ക്രമേണ നശിക്കുന്നത്…

Read More