ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുകള്‍ പുറത്തുവിട്ട് റിയ ചക്രബോര്‍ത്തി ! സാറ അലിഖാനും രാകുല്‍ പ്രീത് സിംഗും അടക്കമുള്ള നടിമാരുള്‍പ്പെടെ നിരവധി പേര്‍ ലിസ്റ്റില്‍; സാറയും സുശാന്തും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് അഭ്യൂഹം…

ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ട് അറസ്റ്റിലായ നടി റിയ ചക്രബോര്‍ത്തി. ബോളിവുഡിലെ യുവനടിമാരായ സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് റിയ വെളിപ്പെടുത്തിയതായാണ് വിവരം. ഇവര്‍ക്കും വനിതാ ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട, സംവിധായകന്‍ മുകേഷ് ഛാംബ്ര, അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യര്‍ എന്നിങ്ങനെ റിയ പരാമര്‍ശിച്ച മറ്റുള്ളവര്‍ക്കും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സമന്‍സ് അയച്ചേക്കും. ബോളിവുഡ് താരങ്ങളില്‍ ഭൂരിഭാഗം ആളുകളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പേരെ എന്‍സിബി നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ പലരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. മുംബൈയിലും ഗോവയിലും ഏഴിടങ്ങളില്‍ ഇന്നലെ എന്‍സിബി റെയ്ഡ് നടത്തി. മുംബൈ ബാന്ദ്രയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇതോടെ റിയ ഉള്‍പ്പെടെ ലഹരിക്കേസില്‍ അറസ്റ്റിലായവര്‍ 11…

Read More