ഇ​തി​നു​മ​പ്പു​റം! ബി​സി​ന​സു​കാ​ര​നെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി; മീ​രാ​ജാ​സ്മി​നും റി​യാ​സ് ഖാ​നും അ​ഭി​ന​യി​ച്ച സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ബി​സി​ന​സു​കാ​ര​നെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ സി​നി​മാ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. മീ​രാ​ജാ​സ്മി​നും റി​യാ​സ് ഖാ​നും അ​ഭി​ന​യി​ച്ച “​ഇ​തി​നു​മ​പ്പു​റം’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി മ​നോ​ജ് ആ​ലു​ങ്ക​ലി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ബി​സി​ന​സു​കാ​ര​ൻ സ​ജി​കു​മാ​ർ താ​ഴ​ത്തേ​ട​ത്തി​ൽ​നി​ന്ന് ഏ​ഴു ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

വി​ദേ​ശ​ത്തു​നി​ന്നു സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന സ​ജി​കു​മാ​ർ ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കാ​ൻ പാ​ർ​ട്ന​ർ​മാ​രെ തേ​ടി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു മു​ത​ൽ​മു​ട​ക്കാ​ൻ ത​യാ​റാ​യി മ​നോ​ജ് സ​മീ​പി​ച്ച​ത്.

സ്വ​ന്ത​മാ​യു​ള്ള വ​സ്തു വി​റ്റു പ​ണം ത​രാ​മെ​ന്നും ഇ​തി​നാ​യി ഏ​ഴ് ല​ക്ഷം രൂ​പ ആ​വ​ശ്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണു സ​ജി​കു​മാ​റി​ൽ​നി​ന്നു മ​നോ​ജ് പ​ണം വാ​ങ്ങി​യ​ത്. ബി​സി​ന​സി​ൽ ഷെ​യ​ർ മു​ട​ക്കാ​തി​രി​ക്കു​ക​യും വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു സ​ജി​കു​മാ​ർ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തി​നു​മ​പ്പു​റം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മീ​രാ ജാ​സ്മി​ൻ ലൊ​ക്കേ​ഷ​നി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി മ​നോ​ജ് ആ​ലു​ങ്ക​ൽ രം​ഗ​ത്തെ​ത്തി​യ​തു വി​വാ​ദ​മാ​യി​രു​ന്നു. 25 ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം വാ​ങ്ങി​യ​ശേ​ഷം സെ​റ്റി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​യി​ല്ലെ​ന്ന​ട​ക്കം ആ​രോ​പ​ണ​ങ്ങ​ളാ​ണ് ന​ടി​ക്കെ​തി​രേ ഇ​യാ​ൾ ഉ​ന്ന​യി​ച്ച​ത്.

Related posts