ഒ​റ്റ​നോ​ട്ട​ത്തി​ൽ താ​ജ്മ​ഹ​ൽ പോ​ലെ ത​ന്നെ; വൈ​റ​ലാ​യാ​രു വീ​ട്; വീ​ഡി​യോ കാ​ണാം

ലോ​ക​മ​ഹാ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​ണ് താ​ജ്‌​മ​ഹ​ൽ. മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യ ഷാ​ജ​ഹാ​ൻ ത​ന്‍റെ പ​ത്നി മും​താ​സ് മ​ഹ​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് ഇ​ത്. താ​ജ്മ​ഹ​ൽ ശൈ​ലി​യി​ൽ നി​ർ​മി​ച്ച വീ​ടാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെ​റ​ലാ​കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് ഈ ​വീ​ട്. ബി​സി​ന​സു​കാ​ര​നാ​യ ആ​ന​ന്ദ് പ്ര​കാ​ശ് ചൗ​ക്‌​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ആ​ഡം​ബ​ര മാ​ളി​ക.

ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ പ്രി​യം സ​ര​സ്വ​ത് ആ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​തൊ​രു വീ​ടാ​ണോ അ​തോ താ​ജ്മ​ഹ​ലി​ന്റെ പ​ക​ർ​പ്പാ​ണോ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​രെ വീ​ഡി​യോ​യി​ൽ കാ​ണാം.


ഭാ​ര്യ​യു​ടെ സ്നേ​ഹം അ​ത്ര​മാ​ത്രം ത​ന്‍റെ കു​ടും​ബ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണ് അ​തു​കൊ​ണ്ട്ത​ന്നെ ത​ന്‍റെ ഭാ​ര്യ​യ്ക്കാ​യി നി​ർ​മി​ച്ച​താ​ണ് ഈ ​വീ​ട് എ​ന്നാ​ണ് ആ​ന​ന്ദ് പ്ര​കാ​ശ് ചൗ​ക്‌​സി പ​റ​യു​ന്ന​ത്. ആ​ഗ്ര​യി​ലെ താ​ജ്മ​ഹ​ലി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന അ​തേ മാ​ർ​ബി​ളാ​യ മ​ക്രാ​ന മാ​ർ​ബി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടും നി​ർ​മി​ച്ച​ത്.

ഏ​ക​ദേ​ശം 2 കോ​ടി രൂ​പ​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ് ആ​യ​തെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ട്. 50 ഏ​ക്ക​ർ സ്ഥ​ല​ത്തി​ലാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്.

 

Related posts

Leave a Comment