വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ 54-കാരനായ ഭര്ത്താവിനെ ഇരുപത്തിയേഴുകാരി കൊലപ്പെടുത്തി. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണയാണ് ഭര്ത്താവ് അനില് തനാജി ലോഖാണ്ഡെലെയെ കൊലപ്പെടുത്തിയത്.
കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലൈംഗിക ബന്ധത്തിന് ഭര്ത്താവ് നിരന്തരം നിര്ബന്ധിച്ചിരുന്നുവെന്നും തനിക്ക് അദ്ദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുത്താൻ താല്പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായങ്ങൾക്ക് വിലകാടുക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പറഞ്ഞു. കൃത്യം നടത്തിയതിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.
കാന്സര് ബാധിച്ച് അനിലിന്റെ ആദ്യ ഭാര്യ മരിച്ചു പോയിരുന്നു. ഈ ബന്ധത്തില് രണ്ട് പെണ്മക്കളുണ്ട്. അനില് അസുഖബാധിതനായതോടെയാണ് രണ്ടാമത് വിവാഹം കഴിക്കാന് തീരുമാനിച്ചത്. അങ്ങനെയാണ് രാധികയുമായി വിവാഹം നടന്നത്.