മ​ലൈ​ക അ​റോ​റ, നോ​റ ഫ​ത്തേ​ഹി, കൃ​തി സ​നോ​ൻ..! പു​ഷ്പ ര​ണ്ടി​ൽ ഞെ​ട്ടി​ക്കാ​ൻ ത​മ​ന്ന‍ ? ര​ണ്ടാം ഭാ​ഗം ഒന്നാം ഭാഗത്തേക്കാളും മി​ക​ച്ച​താ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ

വ​ന്പ​ൻ ഹി​റ്റാ​യി മാ​റി​യ സി​നി​മ​യാ​ണ് അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യെ​ത്തി​യ പു​ഷ്പ. 2021 ൽ ​റി​ലീ​സ് ചെ​യ്ത പു​ഷ്പയിൽ അ​ല്ലു അ​ർ​ജു​നു പുറമെ ര​ശ്മി​ക മ​ന്ദാ​ന, ഫ​ഹ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ആ​ക്ഷ​ൻ സി​നി​മ​യു​ടെ മാ​റ്റ് കൂ​ട്ടാ​ൻ ന​ടി സാമന്ത​യു​ടെ ഡാ​ൻ​സ് ന​മ്പ​റും പുഷ്പയിൽ ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യേ​ക്കാ​ൾ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ​ത് ഊ ​അ​ണ്ടാ​വാ… എ​ന്ന ഈ ​ഗാ​നം ത​ന്നെ​യാ​യി​രു​ന്നു.

വി​വാ​ഹ​മോ​ചനത്തിനുശേ​ക്ഷം ഐ​റ്റം ന​ന്പ​ർ ഗാ​ന​രം​ഗ​ത്ത് സാ​മ​ന്ത അ​തീ​വ ഗ്ലാ​മ​റ​സാ​യെ​ത്തി പ്രേ​ക്ഷ​ക​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചി​രു​ന്നു.

ഈ ​ഡാ​ൻ​സ് ന​മ്പ​റി​ന് കി​ട്ടി​യ ഹൈ​പ്പ് മൂ​ലം താ​ൻ ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ൾ എ​ല്ലാ​വ​രും മ​റ​ന്ന് പോ​യെ​ന്ന് സാമ​ന്ത ത​ന്നെ പിന്നീടു പ​റ​ഞ്ഞി​രു​ന്നു.

നാ​ല് മി​നിറ്റോള​മു​ള്ള ഗാ​ന​രം​ഗം അ​ത്ര​മാ​ത്രം ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് സാമന്ത ഈ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ച്ച​തി​നു പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​യ​ത്.

പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. ഒ​ന്നാം ഭാ​ഗ​ത്തി​ന് ല​ഭി​ച്ച സ്വീ​കാ​ര്യ​ത മൂ​ലം ര​ണ്ടാം ഭാ​ഗം അതിലും മി​ക​ച്ച​താ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നി​ർ​മാ​താ​ക്ക​ൾ.

ഊ ​അ​ണ്ടാ​വ​ായ്ക്ക് പ​ക​രം മ​റ്റൊ​രു ഡാ​ൻ​സ് ന​മ്പ​റും സി​നി​മ​യി​ൽ ഉ​ണ്ടാ​വും. എ​ന്നാ​ൽ സാമ​ന്ത അ​ല്ല ഈ ​ഡാ​ൻ​സ് ന​മ്പ​റി​ൽ എ​ത്തു​ന്ന​ത്. നേ​ര​ത്തെ പ​ല പേ​രു​ക​ളും ഇ​തി​നാ​യി പ​റ​ഞ്ഞു കേ​ട്ടി​രു​ന്നു.

മ​ലൈ​ക അ​റോ​റ, നോ​റ ഫ​ത്തേ​ഹി, കൃ​തി സ​നോ​ൻ തു​ട​ങ്ങി​യ ന​ടി​മാ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു ആ​ദ്യം ഉ​യ​ർ​ന്ന് വ​ന്ന​ത്.

എ​ന്നാ​ൽ പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ന​ടി ത​മ​ന്ന ഭാ​ട്ടി​യ ആ​ണ് പു​ഷ്പ 2 വി​ൽ ഡാ​ൻ​സ് ന​മ്പ​റു​മാ​യി എ​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ ഇ​തുസം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ത​മ​ന്ന ഗാ​നരം​ഗ​ത്തി​ലേ​ക്കെ​ത്തി​ക്കാ​ൻ പു​ഷ്പ​യു​ടെ സം​വി​ധാ​യ​ക​ൻ സു​കു​മാ​ർ ശ്ര​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

ഈ ​ഗാ​ന​രം​ഗ​ത്തി​ലൂടെ സാമ​ന്ത​യു​ണ്ടാ​ക്കി​യ അ​ല​യൊ​ലി​ക​ൾ ത​മ​ന്ന​യ്ക്ക് ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പു​ഷ്പ​യു​ടെ നി​ർ​മാ​താ​ക്ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സാമന്ത​യു​ടെ ആ​ദ്യ ഐ​റ്റം ഡാ​ൻ​സ് ആ​യി​രു​ന്നു പു​ഷ്പ​യി​ലേ​ത്. ത​മ​ന്ന നേ​ര​ത്തെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ ഡാ​ൻ​സ് ന​മ്പ​ർ ചെ​യ്തി​ട്ടു​ണ്ട്.

മി​ക​ച്ച ഡാ​ൻ​സ​ർ കൂ​ടി​യാ​യ ത​മ​ന്ന പു​ഷ്പ 2 വി​ലെത്തിയാൽ പൊ​ളി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment