പഴയ പാസ്​പോർട്ടിൽ പുരുഷൻ, പുതിയതിൽ സ്ത്രീ; ട്രാൻസ്​ജെൻഡർ രഞ്​ജു രഞ്ജിമാർക്ക് കിട്ടിയത് എട്ടിന്റെപണി; കുടുങ്ങിയത്​ 30 മണിക്കൂർ

പാസ്​പോർട്ടിലെ ആശയക്കുഴപ്പം മൂലം ട്രാൻസ്​ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ്​ ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ്‌
വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ. ​

തിങ്കളാഴ്ച രാവിലെ ആറിന് നാട്ടിൽ നിന്ന്​​ ദുബായ്‌ വിമാനത്താവളത്തിലെത്തിയ രഞ്ജു ചൊവ്വാഴ്​ച രാവിലെ പത്തിനാണ്​ പുറത്തിറങ്ങിയത്​.

പഴയ പാസ്​പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ്​ ആശയക്കുഴപ്പത്തിനിടയാക്കിയത്​.

മുൻപും രഞ്ജു ദുബായിൽ എത്തിയിട്ടുണ്ടെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ്​ സിസ്റ്റത്തിൽ ‘പുരുഷൻ’ എന്ന്​ രേഖപ്പെടുത്തിയത്​ കണ്ടത്​.

പാസ്​പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച്​ നാട്ടിലേക്ക്​ പോകണമെന്ന്​ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി.

തുടർന്ന്​, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖ്​ തൈക്കണ്ടി, രഞ്ജുവിന്‍റെ സുഹൃത്ത്​ ഷീല സതികുമാർ തുടങ്ങിയവരുടെ ശ്രമമാണ്​ തുണയായത്​.

അധികൃതരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ട ഇവർ കാര്യങ്ങൾ ബോധിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബൈ ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും ഇടപെട്ടു.

ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞ രഞ്ജു രാവിലെയാണ്​ പുറത്തിറങ്ങിയത്​. 

Related posts

Leave a Comment