തമിഴ്‌നാട് പിഎസ്‌സി പരീക്ഷയില്‍ ഡെലിവറി ബോയ്ക്ക് മിന്നും ജയം; ആശംസകളുമായി സൊമാറ്റോ

ഒരു വ്യക്തി ജീവിതത്തില്‍ ലക്ഷ്യത്തിലെത്തുന്നത് സ്വപ്‌നം കണ്ടതുകൊണ്ട് മാത്രമല്ല. അതോടൊപ്പം നിരന്തരമായ പ്രയത്‌നവും കഠിനാധ്വാനവും ആവശ്യമാണ്. ഇത്തരത്തിന്‍  സ്വപ്നത്തെ നേടിയെടുത്തവരുടെ പട്ടികയില്‍ ഇനി വിഗ്നേഷിന്‍റെ പേരും ഉണ്ടാകും.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയില്‍ ഡെലിവറി ജോലിക്കാരനായ വിഗ്നേഷ് എഴുതിനേടിയത് തമിഴ്‌നാട് പബ്ലിക് കമ്മീഷന്‍റെ പരീക്ഷയിലെ മിന്നുന്ന വിജയമാണ്.

വിഗ്നേഷിന്‍റെ ഈ വിജയം സൊമാറ്റോയും ആഘോഷമാക്കി ട്വിറ്ററില്‍ വിഗ്നേഷിനെ അഭിനന്ദിച്ചെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് വിഗ്നേഷിനെ പ്രശംസിച്ചെത്തിയത്.

Related posts

Leave a Comment