ടാ​റ്റാ ഗ്രൂ​പ്പ് ഐ​പി​എ​ലി​ന്‍റെ മു​ഖ്യ സ്പോ​ൺ​സ​റാ​കും


മും​ബൈ: ടാ​റ്റാ ഗ്രൂ​പ്പ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ (ഐ​പി​എ​ൽ) മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​കും. ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് പ​ട്ടേ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സീ​സ​ൺ മു​ത​ലാ​ണ് ടാ​റ്റാ ഗ്രൂ​പ്പ് ഐ​പി​എ​ല്ലി​ന്‍റെ മുഖ്യ സ്പോ​ൺ​സ​റാ​കു​ക.

ചൈ​നീ​സ് ക​മ്പ​നി​യാ​യ വി​വോ​യാ​ണ് നി​ല​വി​ൽ ഐ​പി​എ​ലി​ന്‍റെ സ്പോ​ൺ​സ​ർ​മാ​ർ. ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് 2020 സീ​സ​ണി​ൽ വി​വോ വി​ട്ടു​നി​ന്നി​രു​ന്നു. ഡ്രീം ​ഇ​ല​വ​നാ​യി​രു​ന്നു പ​ക​രം സ്പോ​ൺ​സ​ർ​മാ​രാ​യി എ​ത്തി​യ​ത്. ഒരു വർഷം കൂടി വിവോയ്ക്ക് കരാർ ഉണ്ടായിരുന്നു.

Related posts

Leave a Comment