തെറ്റുപറ്റിപ്പോയി, സമ്മതിച്ചു..! ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ കു​റ​ച്ചു പ്ര​ശ്ന​ങ്ങ​ളു​ണ്ട്, എ​ല്ലാം പ​രി​ഹ​രി​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ പ്ര​ശ്ന​ങ്ങ​ളും പോ​രാ​യ്മ​ക​ളും ഉ​ണ്ടെ​ന്ന് സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സി​ൽ തെ​റ്റാ​യ സ​മീ​പ​ന​ങ്ങ​ളു​ള്ള​വ​രു​ണ്ട്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ തെ​റ്റാ​യ പ്ര​വ​ണ​ത​യു​ള്ള​വ​ർ ചു​രു​ക്കം ചി​ല​ർ മാ​ത്ര​മാ​ണെ​ന്നും അ​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പോ​ലീ​സി​നെ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

പോ​ലീ​സി​ലെ തെ​റ്റ് തി​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ചെ​യ്യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യു​വ​ജ​ന രം​ഗ​ത്തു​ള്ള​വ​ർ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ല​ൻ – താ​ഹ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​രോ​ക്ഷ​മാ​യി മ​റു​പ​ടി ന​ൽ​കി.

അ​കാ​ര​ണ​മാ​യി ആ​രേ​യും ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​രി​നി​ല്ലെ​ന്നും യു​എ​പി​എ കേ​സി​ല്‍ ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി സ​മ്മേ​ള​ന​ത്തി​ൽ മ​റു​പ​ടി ന​ൽ​കി.

Related posts

Leave a Comment