‌’ചിറകുള്ള പൂ’വരയ്ക്കണം..! പ​രാ​തി​ക്ക് പി​ന്നില്‍ ത​ന്നെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മം; ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷ്; പരാതിക്കാരുടെ എണ്ണം കൂടുന്നുകൊ​ച്ചി: ടാ​റ്റു സ്റ്റു​ഡി​യോ​യി​ല്‍ യു​വ​തി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ പ​രാ​തി​ക്കാ​രു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷ്.

പ​രാ​തി​ക്ക് പി​ന്നില്‍ ത​ന്നെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണു​ള്ള​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ വ്യ​ക്ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പ​രാ​തി​ക​ള്‍ അ​ടി​സ്ഥാ​നര​ഹി​ത​വു​മാ​ണെ​ന്നാ​ണ് പ്രതിയുടെ മൊ​ഴി.

എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ തെ​ളി​വു​ണ്ടെ​ന്നും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നു​മാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

ശനിയാഴ്ച രാ​ത്രിയാണ് ഇയാൾ പോലീസിനു മുന്പാകെ കീ​ഴ​ട​ങ്ങി​യത്. ഇ​ന്ന​ലെ രാ​വി​ലെ ചേ​രാ​നെ​ല്ലൂ​രി​ൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ടാ​റ്റു സ്റ്റു​ഡി​യോ​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തുടർന്ന് 11 ഓ​ടെ അറസ്റ്റ് രേഖപ്പെടു ത്തുകയായിരുന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.ചേ​രാ​നെ​ല്ലൂ​രി​ലെ സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ചാ​ണ് ര​ണ്ടു യു​വ​തി​ക​ള്‍ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. നി​ല​വി​ല്‍ പ്രതിക്കെതിരെ ആ​റു പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ നാ​ലു പേ​ര്‍ പ്രതിയുടെ ടാ​റ്റു സ്റ്റു​ഡി​യോ പാ​ലാ​രി​വ​ട്ട​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​പ്പോ​ള്‍ നേ​രി​ട്ട അ​തി​ക്ര​മം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചൂ​ഷ​ണ​ത്തി​നി​ര​യാ​യ യുവതി ഇക്കാര്യം റെ​ഡി​റ്റി​ലൂ​ടെ തു​റ​ന്നു പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ പ്രതി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി പേ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി രം​ഗ​ത്തെ​ത്തി​.

Related posts

Leave a Comment