ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

എ​രു​മ​പ്പെ​ട്ടി (തൃ​ശൂ​ർ): ഗു​ണ്ടാ​നേ​താ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ പു​ലി​യ​ന്നൂ​ർ പാ​ത്ര​മം​ഗ​ലം സ്വ​ദേ​ശി സ​നീ​ഷ് (വീ​ര​പ്പ​ൻ സ​നീ​ഷ് -26) വെ​ട്ടേ​റ്റു മ​രി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഇ​ന്നു​രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല​പാ​ത​കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സു​ഹൃ​ത്തും കു​ടും​ബ​വും ഒ​ളി​വി​ലാ​ണ്. എ​രു​മ​പ്പെ​ട്ടി കോ​ട​ശ്ശേ​രി മ​ല​യ്ക്ക​ടു​ത്ത് വ​ച്ചാ​ണ് കൊ​ല​പാ​ത​കം.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സു​ഹൃ​ത്തും കൊ​ല​പാ​ത​കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​സ്മ​യി​ലു​മാ​യി സ​നീ​ഷ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​യെ​ന്നു പ​റ​യു​ന്നു. വൈ​കു​ന്നേ​ര​മാ​യ​പ്പോ​ൾ ഇ​രു​വ​രും ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു പ​ണം ന​ൽ​കാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​ന്നു.

പി​ന്നീ​ട് ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഇ​രു​വ​രും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​സ്മ​യി​ൽ സ​നീ​ഷി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഇ​സ്മ​യി​ലും ഭാ​ര്യ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സു​ഹൃ​ത്തും ഒ​ളി​വി​ൽ പോ​യി. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment