ആറു മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിച്ചില്ല! എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു തട്ടിയെടുത്തത് 25 ലക്ഷം, രണ്ടുപേര്‍ അറസ്റ്റില്‍; കോട്ടയം സ്വദേശി മുങ്ങി

ക​യ്പ​മം​ഗ​ലം: എം​ബി​ബി​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ പു​ഴ​ക്ക​ര​ക്കാ​വ് സ്വ​ദേ​ശി ല​ത നി​വാ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (51), ഇ​ടു​ക്കി ആ​ന​വി​ലാ​സം സ്വ​ദേ​ശി ജോ​യ് എ​ന്ന് വി​ളി​ക്കു​ന്ന വ​ർ​ഗീ​സ് (67) എ​ന്നി​വ​രെ​യാ​ണു മ​തി​ല​കം എ​സ്ഐ പി.​കെ. മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി ക​ണ​ക്ക​ശേ​രി സ​ന്തോ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ മ​ക​ൾ​ക്കു ത​മി​ഴ്നാ​ട്ടി​ൽ എം​ബി​ബി​എ​സ് സീ​റ്റ് ത​ര​പ്പെ​ടു​ത്താ​നാ​യി അ​ഞ്ചു ത​വ​ണ​ക​ളാ​യി പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 25 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും സീ​റ്റ് ല​ഭി​ക്കാ​താ​യ​തോ​ടെ പ​ണം തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും പ്ര​തി​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് സ​ന്തോ​ഷ് മ​തി​ല​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ കോ​ട്ട​യം സ്വ​ദേ​ശി സ​ലിം എ​ന്ന​യാ​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സി​പി​ഒ​മാ​രാ​യ ഷി​ജു, അ​നൂ​പ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts