നടന്നുപോയ യുവതിയെ ബൈക്കിലെത്തി അപമാനിക്കാൻ ശ്രമം; ത​ല​യാ​ഴം മാ​ട​പ്പ​ള്ളി സ്വ​ദേ​ശി ഷൈ​ൻ  അറസ്റ്റിൽ

വൈ​ക്കം: വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ യു​വ​തി​യെ ബൈ​ക്കി​ൽ പി​ന്നാ​ലെയെത്തി ത​ട​ഞ്ഞു നി​ർ​ത്തി ക​ട​ന്നു​പി​ടി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് യു​വാ​വി​നെ പി​ടി​കൂ​ടി. ത​ല​യാ​ഴം മാ​ട​പ്പ​ള്ളി സ്വ​ദേ​ശി ഷൈ​നി(30)നെ​യാ​ണ് എ​സ്ഐ എം. ​സാ​ഹി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​യു​വ​തി മാ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​യാ​ണ് ഷൈൻ. ഇ​യാ​ൾ ഇ​തി​നു മു​ന്പും സ്ത്രീ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts